കന്നിയങ്കത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി 24 സീറ്റില്‍ മത്സരിക്കും

കാസര്‍കോട്: നവരാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലയില്‍ വിവിധ തലങ്ങളില്‍ 24 സീറ്റുകളില്‍ മത്സരിക്കുന്നു. ഭൂസമരം, മദ്യവിരുദ്ധ സമരം തുടങ്ങി നിരവധി സമരങ്ങളുടെ അനുഭവ സമ്പത്തുമായാണ് പാര്‍ട്ടി മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. മഞ്ചേശ്വരം ബ്ളോക് കുഞ്ചത്തൂര്‍ ഡിവിഷനില്‍ ഫെലിക്സ് ഡിസൂസ, കാഞ്ഞങ്ങാട് ബ്ളോക് പള്ളിക്കര ഡിവിഷനില്‍ സുഹറ മഹമൂദ്, നീലേശ്വരം ബ്ളോക് പടന്ന ഡിവിഷനില്‍ ടി.എം.സി. അബ്ദുല്‍ ഖാദര്‍ എന്നിങ്ങനെ മൂന്നു ബ്ളോക് ഡിവിഷനുകളിലേക്ക് പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മഞ്ചേശ്വരം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഗേറുകട്ടയില്‍ മൊയ്തീന്‍ കുഞ്ഞി, 16ാം വാര്‍ഡ് കടപ്പുറത്ത് എം.കെ. മഷൂദ്, 19ാം വാര്‍ഡ് കുണ്ടുകൊളക്കയില്‍ റിയാസ് ഉദ്യാവര്‍, കുമ്പള ഗ്രാമ പഞ്ചായത്ത് 19ാം വാര്‍ഡ് കൊപ്പളത്ത് എം.സി.എം. അക്ബര്‍, 20ാം വാര്‍ഡ് കോയിപ്പാടിയില്‍ അബ്ദുല്‍ ലത്തീഫ്, 14ാം വാര്‍ഡ് പെര്‍വാഡില്‍ സക്കീന അക്ബര്‍, മൊഗ്രാല്‍ പുത്തൂര്‍ 15ാം വാര്‍ഡ് മൊഗ്രാല്‍പുത്തൂരില്‍ മറിയംബി ടീച്ചര്‍, ചെങ്കള 17ാം വാര്‍ഡ് ബേവിഞ്ചയില്‍ ആയിഷ വടക്കേക്കര, 12ാം വാര്‍ഡ് അണിഞ്ഞ നൂരിഷ മൂടംബയല്‍, ഉദുമ പഞ്ചായത്ത് 21ാം വാര്‍ഡ് അംബികാ നഗറില്‍ പി.കെ അബ്ദുല്ല, പള്ളിക്കര പഞ്ചായത്ത് 21ാം വാര്‍ഡ് പള്ളിക്കരയില്‍ അബ്ദുല്‍ ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭ 35ാം വാര്‍ഡ് പട്ടാക്കലില്‍ ബി.എം. മുഹമ്മദ്കുഞ്ഞി, കിനാനൂര്‍ കരിന്തളം ആറാം വാര്‍ഡ് വി.കെ. ദിവാകരന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് കെ.വി. പത്മനാഭന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് ടി.പി. ഷാഹുല്‍ ഹമീദ്, രണ്ടാം വാര്‍ഡ് വി.പി. മുഹമ്മദ് സാലിഹ്, പടന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാന്തയിലോത്ത് ബി.എസ്. ഖാലിദ്, മൂന്നാം വാര്‍ഡ് കാവുന്തല ടി.എം.എ. ബഷീര്‍ മാസ്റ്റര്‍, നാലാം വാര്‍ഡ് പടന്ന എ.എം. ജുവൈരിയ, 15ാം വാര്‍ഡ് വി.കെ. ജാസ്മിന്‍ എന്നിവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി ജനവിധി തേടുന്നത്. ഗ്യാസ് സിലിണ്ടര്‍, കുട, വൈദ്യുതി ബള്‍ബ്, സൈക്കിള്‍, ഫുട്ബാള്‍, ക്രിക്കറ്റ് ബാറ്റ് എന്നിവയാണ് വിവിധ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.