പയ്യന്നൂര്‍: തുലാമാസത്തിലെ തിരുവോണം നാളായ ഇന്ന് ‘വെള്ളിത്തിരയിലെ മുത്തച്ഛന്‍’ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് 92ാം പിറന്നാള്‍. തിരുവോണവും മഹാനവമിയും ഒരുമിച്ചുവന്ന ആഹ്ളാദത്തിലാണ് പയ്യന്നൂര്‍ കോറോത്തെ പുല്ളേരി വാധ്യാരില്ലം. 70 പിന്നിട്ടപ്പോള്‍ ദേശാടനത്തിലൂടെ സിനിമയിലത്തെി മലയാളിയുടെ മുത്തച്ഛനായി മാറിയ നടന്‍ 92ാം വയസ്സിലും പൂര്‍ണ ആരോഗ്യവാനാണ്. കാല്‍മുട്ടിലെ വേദനയും അല്‍പം കേള്‍വിക്കുറവും മാത്രമാണ് അസ്വസ്ഥതകള്‍. ചിട്ടയായ ജീവിതവും ദിനചര്യകളുമാണ് ഇന്നത്തെ ചുറുചുറുക്കിന് കാരണമെന്ന് പറയാം. കമ്യൂണിസവും ഈശ്വരവിശ്വാസവും ഒരുമിച്ചുകൊണ്ടുപോകാനാകുമെന്ന് തെളിയിച്ചയാള്‍ കൂടിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. വടക്കെ മലബാറില്‍ ഇല്ലത്തിനടുത്ത തറവാട് ക്ഷേത്രത്തില്‍ താന്ത്രികവിദ്യ നടത്തുമ്പോള്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ടു. എ.കെ.ജി, ഇ.കെ. നായനാര്‍ തുടങ്ങിയ നേതാക്കളെ ഇല്ലത്ത് ഒളിവില്‍ പാര്‍പ്പിച്ചുകൊണ്ടാണ് പാര്‍ട്ടിയുമായി ബന്ധം ഉറപ്പിക്കുന്നത്.18 വര്‍ഷത്തിനിടയില്‍ 15ഓളം മലയാള സിനിമകളും മൂന്ന് തമിഴ് സിനിമകളും അഭിനയിച്ചു. 2 തമിഴ് സൂപ്പര്‍ താരങ്ങളായ കമലഹാസന്‍, രജനീകാന്ത് എന്നിവരോടൊപ്പം വരെ അഭിനയിക്കാനായത് ഭാഗ്യമായി ഇദ്ദേഹം കരുതുന്നു. 20ാം വയസ്സില്‍ എയര്‍ഫോഴ്സില്‍ ജോലി ലഭിച്ചുവെങ്കിലും നാട്ടില്‍ ക്ഷേത്രപൂജക്കും മറ്റും നിയോഗിതനായതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. മൂത്തമകള്‍ ദേവകിയെ വിവാഹം ചെയ്തത് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. ജയരാജ് കളിയാട്ടത്തിലെ ഗ്രാന്‍ഡ്ഫാദറെ തേടി അലയുമ്പോള്‍ യാദൃച്ഛികമായി കൈതപ്രത്തിന്‍െറ ഭാര്യാപിതാവിനെ കണ്ടു. ഈ കാഴ്ചയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജീവിതം തന്നെ മാറ്റിയെഴുതിയത്. കോറോം പുല്ളേരി വാധ്യാര്‍ ഇല്ലത്ത് നാരായണ വാധ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്‍െറയും ആറുമക്കളില്‍ മൂന്നാമനാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.