മഞ്ചേശ്വരം: മഞ്ചേശ്വരം സബ്ജില്ലാ ശാസ്ത്രോത്സവം കുഞ്ചത്തൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. രണ്ടുദിവസമായി നടന്ന ശാസ്ത്രോത്സവം ഡി.ഡി.ഇ സൗമിനി കല്ലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് യു.എച്ച്. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ എം. ബാലന്‍, കുമ്പള പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. സുരേഷ് ബാബു, ഡോ. അബ്ദുല്‍ മന്‍സൂര്‍, മഞ്ചേശ്വരം ബി.പി.ഒ വിജയകുമാര്‍, പ്രഫ. ഭാട്ടിയ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ് സ്വാഗതവും അമിത നന്ദിയും പറഞ്ഞു. സമാപന സമ്മേളനം കാസര്‍കോട് ഡി.ഇ.ഒ ഇ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് കെ.എന്‍. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എ.പി.ഒ ശ്രീനിവാസ്, ഡി.പി.ഒ ഇബ്രാഹിം. ജില്ലാ ഐ.ടി അറ്റ് സ്കൂള്‍ കോഓഡിനേറ്റര്‍ എം.പി. രാജേഷ്, എടനീര്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ വി. ദിനേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കവിത എന്നിവര്‍ സംസാരിച്ചു. മേളയില്‍ വിവിധ സ്കൂളുകളില്‍ നിന്നായി 2000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗത്തില്‍ എം.എ.എല്‍.പി.എസ് കുഞ്ചത്തൂര്‍, യു.പി വിഭാഗത്തില്‍ ഡി.ബി.എ.യു.പി.എസ് കയ്യാര്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് മംഗല്‍പാടി, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജി.ബി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍ ഒന്നാമതായി. ഐടി മേളയില്‍ യു.പി വിഭാഗത്തില്‍ എ.യു.പി.എസ് ധര്‍മത്തടുക്ക, ഹൈസ്കൂള്‍ വിഭാഗത്തില്‍ സിറാജുല്‍ ഹുദ ഇ.എം.എ.എച്ച്.എസ്.എസ് ഉദ്യാവര്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഗണിതശാസ്ത്രമേളയില്‍ എല്‍.പി വിഭാഗത്തില്‍ ഡി.വി.എ.യു.പി.എസ് ധര്‍മത്തടുക്ക, യു.പി വിഭാഗത്തില്‍ ഡി.ബി.എ യു.പി.എസ് കയ്യാര്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പൈവളികെ നഗര്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സാമൂഹിക ശാസ്ത്രമേളയില്‍ എല്‍.പി വിഭാഗത്തില്‍ ജി.എല്‍.പി.എസ് വാമഞ്ചൂര്‍, യു.പി വിഭാഗത്തില്‍ സെന്‍റ് ജോസഫ് എ.യു.പി.എസ് കളിയൂര്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.വി.വി.എച്ച്.എസ്.എസ് മീയപ്പദവ്, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉദയ ഇ.എം.എച്ച്.എസ്.എസ് മഞ്ചേശ്വരം എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പ്രവൃത്തി പരിചയമേളയില്‍ എല്‍.പി, യു.പി വിഭാഗത്തില്‍ ഡി.ബി.എയു.പി.എസ് കയ്യാര്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ് മൂടംബയല്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരും ഒന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.