ജില്ലയില്‍ 31 ശൈശവ വിവാഹം തടഞ്ഞു

കാസര്‍കോട്: മൂന്ന് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 31 ശൈശവ വിവാഹങ്ങള്‍ തടയാനായതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ അറിയിച്ചു. ശൈശവ വിവാഹ നിരോധ നിയമം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ജില്ലാതല ദ്വിദിന പരിശീലന പരിപാടിയില്‍ ശൈശവ വിവാഹം -സൂക്ഷിക്കേണ്ട രജിസ്റ്ററുകളും തയാറാക്കേണ്ട റിപ്പോര്‍ട്ടുകളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 2012 മുതല്‍ 2015 ജൂലൈ 31 വരെയുള്ള കണക്കനുസരിച്ചാണ് 31 ശൈശവ വിവാഹങ്ങള്‍ ജില്ലയില്‍ തടയാനായത്. കാസര്‍കോട്ട് രണ്ടുദിവസമായി നടന്ന പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്ലൈന്‍ നോഡല്‍ കോഓഡിനേറ്റര്‍ അനീഷ ജോസ് സംസാരിച്ചു. സാമൂഹികനീതി ഓഫിസര്‍ ആര്‍.പി. പത്മകുമാര്‍, കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അഷ്റഫ് കാവില്‍ എന്നിവര്‍ ക്ളാസെടുത്തു. പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ജി. ഫൈസല്‍ സ്വാഗതവും കെ. ഷുഹൈബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.