തൃക്കരിപ്പൂര്‍: സൂക്ഷ്മ സംരംഭ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ റോഡിലുള്ള എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസില്‍ പൊലീസ് റെയ്ഡ്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ധനലക്ഷ്മി ബാങ്കിന്‍െറ വ്യാജ രസീത് തയാറാക്കി പണപ്പിരിവ് നടത്തിയതായി ചീമേനി ധനലക്ഷ്മി ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയിലാണ് ചീമേനി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് വായ്പയെടുത്ത് മൈക്രോ ഫിനാന്‍സ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയ വായ്പ വകമാറ്റിയതുമായി ബന്ധപ്പെട്ട് ചന്തേര പോലീസില്‍ കേസ് നിലവിലുണ്ട്. തൃക്കരിപ്പൂരും പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന 16 ഗ്രൂപ്പുകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് 30 ലക്ഷം രൂപയാണ് പിന്നാക്ക വികസന കോര്‍പറേഷന്‍ വായ്പയായി നല്‍കിയത്. അംഗങ്ങളുടെ ഫോട്ടോയും ഭാരവാഹികളുടെ വ്യാജ ഒപ്പും നല്‍കിയാണ് വായ്പയെടുത്തത്. കോര്‍പറേഷനില്‍ നിന്ന് രണ്ട് ശതമാനം പലിശ നിരക്കില്‍ ലഭിച്ച വായ്പ 14 ശതമാനം പലിശക്കാണ് അംഗങ്ങള്‍ക്ക് നല്‍കിയത്. വായ്പ തട്ടിപ്പ് വിവാദമായതോടെ ബാങ്കിന്‍െറ തിരിച്ചടവും മുടങ്ങി. വായ്പ വാങ്ങാത്ത സ്ത്രീകള്‍ക്കും ജപ്തി നോട്ടീസ് വന്ന് തുടങ്ങിയതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കര്‍മ സമിതി രൂപവത്കരിച്ചത്. ചീമേനി എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാങ്കിന്‍െറ പേരിലുള്ള വ്യാജ രസീത് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.