കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കുമിടയില്‍ പൊതുയോഗങ്ങള്‍ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. ഈ നേരങ്ങളില്‍ ഉച്ചഭാഷിണിയും ഉപയോഗിക്കരുത്. പൊതുപ്രചാരണത്തിനുള്ള സമയപരിധി അവസാനിച്ചതിന് ശേഷവും ജാഥയോ യോഗമോ നടത്തരുത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരും ഏര്‍പ്പെടുന്നത് കുറ്റകരമാണ്. മൂന്നുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് കലക്ടര്‍ വ്യക്തമാക്കി.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യോഗം നടത്തുന്ന സ്ഥലം, ജാഥ കടന്നുപോകുന്ന വഴി എന്നിവ കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങേണ്ടതാണ്. ഇതു സംബന്ധിച്ച കോടതി നിര്‍ദേശങ്ങളും പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.