കുമ്പള: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.ഡി.പി.ഐ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. സഖ്യകക്ഷിയായ മുസ്ലിംലീഗിന്‍െറ ശ്രദ്ധയില്‍പെട്ടതോടെ സംഭവം വിവാദവുമായി. മുസ്ലിംലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി എ.എ. ജലീല്‍ മത്സരിക്കുന്ന മൊഗ്രാല്‍പുത്തൂരിലെ മൊഗറിലാണ് എതിര്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം നേതാവ് പങ്കെടുത്തത്. യോഗത്തിനത്തെിയതാകട്ടെ, രണ്ടാം വാര്‍ഡ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയോടൊപ്പവും. മുന്നണി നിയമങ്ങള്‍ ലംഘിച്ച് എസ്.ഡി.പി.ഐ നേതാക്കളോടൊപ്പം പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ മുസ്ലിംലീഗ് നേതൃത്വം ബ്ളോക് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.