പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക ബുധനാഴ്ച കൂടി സമര്‍പ്പിക്കാം. വ്യാഴാഴ്ച സൂക്ഷ്മപരിശോധന നടക്കും. 17നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതോടെ മുന്നണികള്‍ പ്രചാരണ ചൂടിലേക്ക് തിരിയും. നവംബര്‍ ഏഴിന് വോട്ടെണ്ണല്‍ നടക്കും. ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കാസര്‍കോട് ഗവ. കോളജ് , നീലേശ്വരം രാജാസ് എച്ച്.എസ്.എസ് എന്നിവയാണ് മൂന്ന് മുനിസിപ്പാലിറ്റികളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ബ്ളോക് പഞ്ചായത്തുകളായ കാറഡുക്ക, കാസര്‍കോട് എന്നിവക്ക് കാസര്‍കോട് ഗവ. കോളജിലും മഞ്ചേശ്വരം ബ്ളോക്കിന് മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് , കാഞ്ഞങ്ങാട് ബ്ളോക്കിന് ദുര്‍ഗ എച്ച്.എസ്.എസ്, പരപ്പ ബ്ളോക്കിന് പരപ്പ ജി.എച്ച്.എസ്.എസ്, നീലേശ്വരം ബ്ളോക്കിന് കാഞ്ഞങ്ങാട് നെഹ്റു കോളജുമാണ് വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.