കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി. കള്ളാര്‍ ഡിവിഷനില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഇ. പത്മാവതിയും ചെങ്കളയില്‍ എം. സരോജിനിയും മഞ്ചേശ്വരത്ത് ഐറിന്‍ ജോസഫൈന്‍ ഡിസൂസയും ഇടതുമുന്നണിയുടെ സി.പി.എം സ്ഥാനാര്‍ഥികളാവും. മൂന്നു സീറ്റുകളിലേക്ക് സി.പി.ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വോര്‍ക്കാടി ഡിവിഷനിലേക്ക് ബി.വി. രാജനും എടനീരില്‍ സനോജ് കാടകവും ബേഡകത്ത് എം. നാരായണനും മത്സരിക്കും. ഐ.എന്‍.എല്ലിന് വിട്ടുനല്‍കിയ ഉദുമ ഡിവിഷനില്‍ പാര്‍ട്ടി നേതാവ് എം.എ. ലത്തീഫ് മത്സരിക്കും. സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ മഹിളാ കോണ്‍ഗ്രസ് വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന സുലൈഖ മാഹിന്‍ സ്ഥാനാര്‍ഥിയാകും. സി.പി.എമ്മിന്‍െറ മറ്റു സ്ഥാനാര്‍ഥികള്‍: വി.പി.പി. മുസ്തഫ (പെരിയ), പി.സി. സുബൈദ (ചെറുവത്തൂര്‍), ജോസ് പതാലില്‍ (കരിന്തളം), എം. കേളുപണിക്കര്‍ (മടിക്കൈ), എ.പി. ഉഷ (ദേലംപാടി), കെ. ബേബി ഷെട്ടി (പുത്തിഗെ), സി.എ. സുബൈര്‍ (കുമ്പള), വി.പി. പ്രസന്ന (പിലിക്കോട്), ചിറ്റാരിക്കാല്‍ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷേര്‍ലി സെബാസ്റ്റ്യന് പിന്തുണ നല്‍കും. ജില്ലാ പഞ്ചായത്ത് ഇടതു സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച നേതാക്കളോടൊപ്പം കലക്ടര്‍ക്ക് പത്രിക നല്‍കി. പി. കരുണാകരന്‍ എം.പി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ), കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), കെ.പി. സതീഷ് ചന്ദ്രന്‍, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവര്‍ പത്രിക സമര്‍പ്പണത്തിന് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.