ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു

കാഞ്ഞങ്ങാട്: സൗത് ചിത്താരി ഗവ. എല്‍.പി സ്കൂളിനെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ബീറ്റ് ’15 പരിപാടിയില്‍ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി. പൂര്‍വ വിദ്യാര്‍ഥികളില്‍നിന്നും നാട്ടുകാരില്‍നിന്നും പരമാവധി തുക സമാഹരിച്ച് സ്മാര്‍ട്ട് ക്ളാസ് മുറികള്‍ അടക്കം ഏര്‍പ്പെടുത്തി സ്കൂളിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സൗമിനി കല്ലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ദിനേശന്‍ അധ്യക്ഷത വഹിച്ചു. പി.പി. നസീമ ടീച്ചര്‍, ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ ശശിധരന്‍ മാസ്റ്റര്‍, ടി. മമ്മൂട്ടി മാസ്റ്റര്‍ വയനാട്, കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, വണ്‍ ഫോര്‍ അബ്ദുറഹിമാന്‍, എം.കെ. മുഹമ്മദ്കുഞ്ഞി, സി.എം. ഖാദര്‍ ഹാജി, സി.പി. സുബൈര്‍, കെ. ദാമോദരന്‍, കൂളിക്കാട് രാഘവന്‍, അജിത്ത് കുമാര്‍ കുന്നരുവത്ത്, കൃഷ്ണന്‍ താനത്തിങ്കാല്‍, ഇസ്ഹാഖ് ഹാജി, കെ.യു. ദാവൂദ്, ഇസ്മായില്‍ ചിത്താരി, സി.കെ. കരീം, ശറഫു തിഡില്‍ എന്നിവര്‍ സംസാരിച്ചു. പങ്കജാക്ഷി ടീച്ചര്‍ സ്വാഗതവും കെ.കെ. ലിസ്സി നന്ദിയും പറഞ്ഞു. സ്കൂള്‍ വികസന സമിതി ഭാരവാഹികള്‍: കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി (ചെയ.), വണ്‍ ഫോര്‍ അബ്ദുറഹിമാന്‍, സി.എം. ഖാദര്‍ ഹാജി, എം.കെ. മുഹമ്മദ്കുഞ്ഞി, കെ.യു. ദാവൂദ് (വൈസ്.ചെയ.), ഇസ്ഹാഖ് ഹാജി (ജന. കണ്‍.), സി.കെ. അസീസ്, സി.പി. സുബൈര്‍, വണ്‍ ഫോര്‍ അഹമദ്, രാഘവന്‍ കൂളിക്കാട്, അജിത്ത് കുമാര്‍ കുന്നരുവത്ത് (ജോ.കണ്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.