കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക് പഠനവിഭാഗവും കേരള ചൈല്‍ഡ് റൈറ്റ്സ് ഒബ്സര്‍വേറ്ററി (കെ.സി.ആര്‍.ഒ)യും സംയുക്തമായി കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും കുട്ടികള്‍ക്കുവേണ്ടിയുള്ള നിയമങ്ങളെക്കുറിച്ചും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.സി. ബൈജു ശില്‍പശാല ഉദ്ഘാടനം ചെയ്തു. കെ.കെ. വിജയന്‍, ഡോ. പി. എം. മാത്യു, ജോബിന്‍ എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ അവകാശങ്ങള്‍, ബാലനീതി നിയമം, കുട്ടികളുടെ ലൈംഗിക അതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണ നിയമം എന്നിവയെക്കുറിച്ച് കെ.സി.ആര്‍.ഒ പ്രോജക്ട് ഡയറക്ടര്‍ ജി. ദീപക്, കണ്ണൂര്‍ ജെ. ജെ.ബി അംഗം സിസിലി ജോസഫ്, കെ.സി.ആര്‍.ഒ. ജോ. കണ്‍വീനര്‍ ദിനേശ്കുമാര്‍ എന്നിവര്‍ ക്ളാസ് നയിച്ചു. തുടര്‍ന്ന് ബാലസംരക്ഷണത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സോഷ്യല്‍ വര്‍ക്, ഇംഗ്ളീഷ് സാഹിത്യം, ഭാഷാ വിഭാഗം, ഇന്‍റര്‍നാഷനല്‍ വിഭാഗം, മലയാളം എന്നീ വിഭാഗങ്ങളിലെ വിദ്യര്‍ഥികള്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.