ചെറുവത്തൂര്‍: കഴിഞ്ഞദിവസം സംഘര്‍ഷം നടന്ന മടക്കര തുറമുഖത്ത് ശനിയാഴ്ച നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചു. കാഞ്ഞങ്ങാട്ടുനിന്നും 70ഓളം വള്ളങ്ങളിലായി എത്തിയ സംഘം മടക്കരയിലെ മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് മടക്കര തുറമുഖത്ത് പ്രദേശവാസികള്‍ ഹര്‍ത്താല്‍ ആചരിച്ചത്. ഹര്‍ത്താലിനെ തുടര്‍ന്ന് മത്സ്യബന്ധന വള്ളങ്ങള്‍ മടക്കരയില്‍ എത്തിയില്ല. ഇന്നലെ മത്സ്യവില്‍പന പൂര്‍ണമായും മുടങ്ങി. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10ന് ചര്‍ച്ച നടത്തും. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് സംഘടിച്ചത്തെിയ 500ഓളം മത്സ്യത്തൊഴിലാളികള്‍ മടക്കര തുറമുഖത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 50ഓളം വള്ളങ്ങളിലായാണ് ഇവര്‍ തുറമുഖത്തത്തെിയത്. തുറമുഖത്തെ മത്സ്യത്തെഴിലാളികളെയും മീന്‍ വാങ്ങാന്‍ എത്തിയവരെയും സംഘം മര്‍ദിച്ചു. ഹാര്‍ബറിലുണ്ടായിരുന്ന കുട്ടികള്‍ക്കുനേരെയും കൈയേറ്റ ശ്രമം നടന്നു. വിവരമറിഞ്ഞത്തെിയ നാട്ടുകാരെയും ഇവര്‍ തല്ലി. ചന്തേര എസ്.ഐ രാജേഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി 10 മണിയോടെ സംഘര്‍ഷാവസ്ഥക്ക് പരിഹാരമുണ്ടാക്കുകയായിരുന്നു. മടക്കര തുറമുഖത്ത് ജില്ലക്ക് പുറത്തുള്ളവരും ഇതരസംസ്ഥാനക്കാരും വള്ളങ്ങളില്‍ മത്സ്യവുമായി എത്തുന്നതിനെ ചൊല്ലി ഒരാഴ്ചയായി പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മത്സ്യം ലഭിക്കണമെങ്കില്‍ എല്ലാ വള്ളക്കാര്‍ക്കും ഇവിടെ മത്സ്യവില്‍പന നടത്താന്‍ സാധിക്കണം എന്ന നിലപാടായിരുന്നു പ്രദേശത്തെ തൊഴിലാളികളും നാട്ടുകാരും ഉള്‍ക്കൊള്ളുന്ന വികസന സമിതി സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കാനായി കഴിഞ്ഞ 27ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എല്ലാവര്‍ക്കും മടക്കര തുറമുഖത്ത് മത്സ്യവില്‍പന നടത്താമെന്ന തീരുമാനമെടുത്തിരുന്നു. പിന്നീടും തുറമുഖത്ത് സംഘര്‍ഷം തുടര്‍ന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് നിന്നും സംഘം ചേര്‍ന്ന് മടക്കരയിലത്തെിയവര്‍ ആക്രമിച്ചത്. മടക്കരയിലെയും കാഞ്ഞങ്ങട്ടെയും തൊഴിലാളികള്‍ പുറംകടലില്‍ നടത്തുന്ന വെല്ലുവിളികളും പൊലീസിന്‍െറയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.