ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വീട് കത്തിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

ഉദുമ: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ വീടിന് തീവെച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി തദ്ദശേ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മാങ്ങാട്ടെ ഇബ്രാഹിമിന്‍െറ വീട് കത്തിച്ച കേസിലാണ് മാങ്ങാട്ടെ പ്രജിത്ത് എന്ന് വിളിക്കുന്ന കുട്ടാപ്പി (25), നാഗേഷ് (26), പ്രജീഷ് (25), വിജേഷ് (28) എന്നിവരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായ്കിന്‍െറയും ഹോസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍െറയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 12ന് പുലര്‍ച്ചയാണ് വീട് തീവെച്ച് നശിപ്പിച്ചത്. ഉദുമ പഞ്ചായത്തിലെ വെടിക്കുന്ന് വാര്‍ഡിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഇബ്രാഹിം മത്സരിച്ചത്. മാങ്ങാട്ടെ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍നിന്നും പെട്രോള്‍ ഊറ്റിയാണ് ഇബ്രാഹിമിന്‍െറ വീടിന് പ്രതികള്‍ തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രജിത്ത് സി.പി.എം പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ വധക്കേസിലെ മുഖ്യ പ്രതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.