കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത നാല് കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. കുറ്റിക്കോല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗം സമീറ ഖാദര്‍, പതിനൊന്നാം വാര്‍ഡ് അംഗം ലിസി തോമസ്, 12ാം വാര്‍ഡ് അംഗം ജോസ് പാറത്തട്ടേല്‍, 13ാം വാര്‍ഡ് അംഗം ശുഭാ ലോഹിതാക്ഷന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോസ് പാറത്തട്ടേല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അദ്ദേഹമടക്കം കോണ്‍ഗ്രസിലെ നാലുപേരും ബി.ജെ.പി സ്ഥാനാര്‍ഥി പി. ദാമോദരന് വോട്ട് ചെയ്യുകയായിരുന്നു. ഇതത്തേുടര്‍ന്ന് മൂന്ന് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിക്ക് വൈസ് പ്രസിഡന്‍റ് പദവി ലഭിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ ആര്‍.എസ്.പി അംഗവും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് വിമതനും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.