കാസര്‍കോട്: മണ്ഡലകാലമായതോടെ നഗരത്തില്‍ പച്ചക്കറികള്‍ക്ക് വില ഇരട്ടി കവിഞ്ഞു. ഉള്ളിയും തക്കാളിയുമെല്ലാം തൊട്ടാല്‍ പൊള്ളും. 20 രൂപ വിലയുണ്ടായ കോവക്കക്ക് ഒരാഴ്ചകൊണ്ട് വില 50 രൂപയായി. 20 രൂപയുണ്ടായിരുന്ന വെണ്ടക്കക്ക് 60 രൂപയാണ് ശനിയാഴ്ചത്തെ വില. മണ്ഡലകാലമായതോടെ പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ ഏറിയതും തമിഴ്നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായതും പച്ചക്കറികള്‍ക്ക് വില വര്‍ധിക്കാനിടയാക്കിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലയിത്തിരി കൂടിയാലും പച്ചക്കറികള്‍ വാങ്ങാന്‍ ആളുകളത്തെും. പെട്ടെന്നുണ്ടായ വിലക്കയറ്റം ജനജീവിതത്തെ സാരമായ രീതിയില്‍തന്നെ ബാധിച്ചിട്ടുണ്ട്. മംഗളൂരു, ഹാസന്‍ ഭാഗങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള്‍ വരുന്നത്. തമിഴ്നാട്ടില്‍ മഴ കനത്തതോടെ കര്‍ണാടകയില്‍ പച്ചക്കറികള്‍ കിട്ടാനില്ലാത്തതും മടിക്കേരിയിലുണ്ടായ സംഘര്‍ഷവും പച്ചക്കറികളുടെ വില കുത്തനെ കൂട്ടി. മുരിങ്ങക്കായ 110 രൂപ, കാരറ്റ് 52 രൂപ, പയര്‍ 70 രൂപ, ബീന്‍സ് 70 രൂപ, ഉള്ളി 32 രൂപ, തക്കാളി 40 രൂപ എന്നിങ്ങനെയാണ് പച്ചക്കറികളുടെ വില. വരും ദിവസങ്ങളില്‍ വില വീണ്ടും കൂടാനാണ് സാധ്യതയെന്നും വ്യാപാരികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.