റവന്യൂ ജില്ലാ ശാസ്ത്രമേള: ശാസ്ത്രമേളയിലും ഐ.ടിയിലും ചെറുവത്തൂര്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സമാപിച്ച ശാസ്ത്രമേളയില്‍ ശാസ്ത്ര, ഐ.ടി മേളകളില്‍ ചെറുവത്തൂര്‍ ഉപജില്ല ജേതാക്കളായി. ഈ വിഭാഗങ്ങളില്‍ യഥാക്രമം 212, 113 പോയന്‍റുകളാണ് ഉപജില്ല നേടിയത്. ഗണിതശാസ്ത്ര (388 പോയന്‍റ്), സാമൂഹിക ശാസ്ത്ര(198) മേളകളില്‍ കാസര്‍കോട് ഉപജില്ലയാണ് ജേതാക്കള്‍. ഉപജില്ലകളുടെ പ്രകടനം - ശാസ്ത്രമേള - കാസര്‍കോട് (145), ബേക്കല്‍ (129), കുമ്പള(87). ഗണിതമേള - ചെറുവത്തൂര്‍ (319), ചിറ്റാരിക്കാല്‍ (94). സാമൂഹിക ശാസ്ത്ര മേള - ഹോസ്ദുര്‍ഗ് (184), ബേക്കല്‍ (141), ചെറുവത്തൂര്‍ (103). ഐ.ടി. മേള- കാസര്‍കോട് (104), ഹോസ്ദുര്‍ഗ് (55). സമാപന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ സമ്മാനദാനം നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.