കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്‍െറ പ്രസിഡന്‍റ് സ്ഥാനം യു.ഡി.എഫിന് വിട്ടതോടെ മത്സരിച്ച് സ്ഥാനാരോഹണത്തിന് മുസ്ലിംലീഗ് ഒരുങ്ങി. അതേസമയം, മുസ്ലിം ലീഗാണ് പ്രസിഡന്‍റാകുന്നതെങ്കില്‍ എല്‍.ഡി.എഫിന് വോട്ടുചെയ്ത് ലീഗിന്‍െറ വരവിനെ തടയാന്‍ ബി.ജെ.പിയും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ എല്‍.ഡി.എഫും തീരുമാനിച്ച സ്ഥിതിക്ക് സംസ്ഥാനത്ത് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രദ്ധാകേന്ദ്രം. ബി.ജെ.പി വോട്ടില്‍ വിജയിച്ചാല്‍ സ്ഥാനം ഏറ്റെടുക്കാതിരിക്കാനാണ് ഇടത് നിലപാട് എന്നറിയുന്നു. ഇങ്ങനെ സംഭവിച്ചാല്‍, 15 ദിവസത്തെ നടപടിക്രമങ്ങള്‍ക്കുശേഷം വീണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഈ ഘട്ടത്തിലും ബി.ജെ.പി നിലപാട് എല്‍.ഡി.എഫിന് വോട്ടുചെയ്യുകയെന്നതാണെങ്കില്‍ എല്‍.ഡി.എഫ് തന്ത്രം മാറ്റും. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബി.ജെ.പി വോട്ട് തള്ളിപ്പറയാനും സാധ്യതയുണ്ട്. എല്‍.ഡി.എഫ് ഈ നീക്കം നടത്തിയ ശേഷം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം തെളിയാനിടയുണ്ട്. ഏതു വിധേനയും എല്‍.ഡി.എഫിന് വോട്ടുചെയ്യുകയെന്ന തന്ത്രം ബി.ജെ.പിയുടെ ലീഗ് വിരുദ്ധ അജണ്ടയുടെ ഭാഗമാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വന്നാലും മുസ്ലിം ലീഗ് തന്നെ മത്സരിക്കുമെങ്കില്‍ ബി.ജെ.പിയുടെ നയം ഒന്നുതന്നെയായിരിക്കുമെന്ന് ഇപ്പോഴേ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, എല്‍.ഡി.എഫിന്‍െറ തീരുമാനമായിരിക്കും രണ്ടാംതവണ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകം. മുസ്ലിംലീഗും കോണ്‍ഗ്രസും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വാശിപിടിച്ചപ്പോഴാണ് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടത്. കാസര്‍കോട് ഒഴിവാക്കി വയനാട് വിട്ടുതാരം എന്ന് ലീഗിനോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചുവെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തി. അതിന്‍െറ അടിസ്ഥാനത്തിലാണ് കാസര്‍കോട് നിര്‍ബന്ധമാണെങ്കില്‍ രണ്ടര വര്‍ഷം വീതം പങ്കുവെക്കാമെന്ന ധാരണയിലത്തെിയത്. ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ സ്ഥിതി പരുങ്ങലിലാണ്. ജില്ലാ പഞ്ചായത്തുകൂടി കിട്ടിയില്ളെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ളെന്ന ഉറച്ച നിലപാടില്‍ ഡി.സി.സിയുമത്തെി. ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസിന് ലഭിക്കണമെന്ന് ഡി.സി.സി നേതൃത്വം കെ.പി.സി.സിയോട് ശക്തമായി വാദിക്കുകയും ചെയ്തു.ഇന്ന് രാവിലെ ചേരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രണ്ട് ഘട്ടത്തിലെയും ഭാരവാഹികളെ നിശ്ചയിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.