നീലേശ്വരം: നീണ്ട മുറവിളികള്‍ക്കുശേഷം റെയില്‍വേ സ്റ്റേഷന്‍ മേല്‍പാലം പണി ആരംഭിച്ചു. പാലത്തിനാവശ്യമായ ഇരുമ്പ് പാലങ്ങള്‍ എത്തി. റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗം കിഴക്ക് പടിഞ്ഞാറായാണ് പാലം നിര്‍മിക്കുന്നത്. മേല്‍പാലമില്ലാത്തതിനാല്‍ നൂറുകണക്കിന് യാത്രക്കാര്‍ രണ്ടാമത്തെ പ്ളാറ്റ്ഫോമിലത്തൊന്‍ ട്രാക് മുറിച്ചുകടന്നാണ് പോകുന്നത്. മേല്‍പാലം വരുന്നതോടുകൂടി യാത്രക്കാര്‍ക്ക് തീവണ്ടി കയറാന്‍ അപകടമില്ലാതെ പ്ളാറ്റ് ഫോമിലത്തൊം. 2014 ഏപ്രിലിലാണ് പ്ളാറ്റ്ഫോമിന്‍െറ ഇരുവശങ്ങളിലും ഫൗണ്ടേഷന്‍ നിര്‍മിച്ചത്. കേരളത്തിലെ മേല്‍പാലമില്ലാത്ത സ്റ്റേഷനുകളില്‍ ഒരേസമയത്ത് ഒരു കരാറുകാരന്‍ പ്രവൃത്തി ചെയ്യുന്നതുമൂലമാണ് നിര്‍മാണം വൈകുന്നത്. ആന്ധ്രപ്രദേശിലെ വിജയ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് മേല്‍പാലത്തിന്‍െറ നിര്‍മാണ ചുമതല. 35 ലക്ഷം രൂപക്കാണ് കരാര്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.