നദീജല സംരക്ഷണ പദ്ധതികള്‍ക്ക് 1.84 കോടി രൂപ

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ നദീജല സംരക്ഷണ പദ്ധതികള്‍ക്ക് റിവര്‍ മാനേജ്മെന്‍റ് സ്കീമില്‍ ഉള്‍പ്പെടുത്തി 1.84 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പി.ബി. അബ്ദുറസാഖ് എം.എല്‍.എ അറിയിച്ചു. ഷിറിയ നദി സംരക്ഷണ പദ്ധതി-പുത്തിഗെ ഗ്രാമ പഞ്ചായത്ത് 35 ലക്ഷം രൂപ, ഉപ്പള പുഴക്ക് ബാവിക്കണ്ടം നദി സംരക്ഷണ പദ്ധതി-മീഞ്ച ഗ്രാമപഞ്ചായത്ത് 15 ലക്ഷം, ഷിറിയ പുഴയില്‍ കൂടാല്‍ മെര്‍ക്കള നദി സംരക്ഷണ പദ്ധതി-പൈവളിഗെ പഞ്ചായത്ത് 20 ലക്ഷം, മഞ്ചേശ്വരം പുഴയില്‍ പൊവ്വക്കണ്ടം നദി സംരക്ഷണ പദ്ധതി-മഞ്ചേശ്വരം പഞ്ചായത്ത് 20 ലക്ഷം, ഷിറിയ പുഴയില്‍ കല്‍പാറ-കളായി നദി സംരക്ഷണ പദ്ധതി-മംഗല്‍പാടി പഞ്ചായത്ത് 15 ലക്ഷം, പുത്തിഗെ പുഴയില്‍ അമിത്തടു നദി സംരക്ഷണ പദ്ധതി-പുത്തിഗെ പഞ്ചായത്ത് 25 ലക്ഷം രൂപ, സ്വര്‍ണഗിരി പുഴയില്‍ കയ്യാര്‍-ബൈത്താടി നദി സംരക്ഷണ പദ്ധതി-പൈവളിഗെ പഞ്ചായത്ത് 15 ലക്ഷം, പുത്തിഗെ പുഴയില്‍ ഹൈമുഗര്‍ നദി സംരക്ഷണ പദ്ധതി- പുത്തിഗെ പഞ്ചായത്ത് 19.50 ലക്ഷം, പള്ളത്തടുക്ക പുഴയില്‍ മുധനുടുക്ക-കൊളച്ചെപ്പാവ് നദി സംരക്ഷണ പദ്ധതി-മീഞ്ച പഞ്ചായത്ത് 20 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.