മഞ്ചേശ്വരം: മഞ്ചേശ്വരം ഉപജില്ലാ കായിമേളക്ക് ഉപ്പള മണ്ണംകുഴി മൈതാനത്ത് തുടക്കമായി. കായികമേള മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ അപ്പോളോ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എ.ഇ.ഒ നന്ദികേശന്‍ പതാക ഉയര്‍ത്തി. ബ്ളോക് പഞ്ചായത്ത് അംഗം ബഹ്റൈന്‍ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണ അമ്പാര്‍, ആയിഷത്ത് ഫാരിസ, സംഷാദ് ബീഗം, കെ.എം. ബല്ലാള്‍ എന്നിവര്‍ സംസാരിച്ചു. മംഗല്‍പാടി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ആര്‍. സുകു സ്വാഗതവും പ്രധാനാധ്യാപിക കെ. ലത നന്ദിയും പറഞ്ഞു. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 42 പോയന്‍റുമായി ജി.എച്ച്.എസ്.എസ് ഉപ്പളയാണ് മുന്നില്‍. തൊട്ടുപിന്നാലെ 20 പോയന്‍റുമായി അല്‍സഖാഫ് സ്കൂള്‍ ഉദ്യാവര്‍ രണ്ടാം സ്ഥാനത്തും 19 പോയന്‍റുമായി എസ്.വി.വി.എസ്.എസ് മിയാപദവ് മൂന്നാംസ്ഥാനത്തുമാണ്. യഥാക്രമം സ്കൂളുകള്‍ക്ക് ലഭിച്ച മെഡലുകള്‍: സ്വര്‍ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍: ജി.എച്ച്.എസ്.എസ് ഉപ്പള (552), അല്‍സഖാഫ് ഉദ്യാവര്‍ (225) എസ്.വി.വി.എസ്.എസ് മിയാപദവ് (223).3000 കുട്ടികള്‍ 250 ഇനങ്ങളില്‍ മത്സരിക്കുന്ന കായികമേള ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.