കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മലിലെ വീട്ടമ്മ ജാനകിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന. അതേ സമയം, കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി പി. ഹരിശ്ചന്ദ്രനായ്കിന്‍െറ മേല്‍നോട്ടത്തില്‍ സി.ഐമാരായ യു.പ്രേമന്‍, സി. കെ. സുനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ടീമായിരിക്കും അന്വേഷണം നടത്തുകയെന്ന് ജില്ലാ പൊലീസ് ചീഫ്. ഡോ. എ. ശ്രീനിവാസ് അറിയിച്ചു. വെള്ളിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലത്തെിച്ച മൃതദേഹം ചെമ്മട്ടംവയലിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച ലഭിക്കുമെന്നാണ് കേസന്വേഷിക്കുന്ന ഹോസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ അറിയിച്ചത്. ജാനകി തനിച്ച് താമസിക്കുന്ന വിവരം നേരത്തേ അറിവുള്ളവരായിരിക്കും കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുഖത്ത് സാരി വലിച്ചുകെട്ടിയതിനാല്‍ ശ്വാസം മുട്ടിയാണ് ജാനകി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ പൊലീസിന് നല്‍കിയ പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് അയല്‍വാസികള്‍ ജാനകിയെ വീടിനകത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. മരണം നടന്ന സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാകുന്നതോട് കൂടി മാത്രമെ അറിയാന്‍ സാധിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.