മനോനില തെറ്റിയയാള്‍ അഗ്നിശമന സേനയെയും പൊലീസിനെയും വട്ടംകറക്കി

കുമ്പള: മനോനില തെറ്റിയയാള്‍ അഗ്നിശമന സേനയെയും പൊലീസിനെയും വട്ടംകറക്കി. ദേശീയപാതയോരത്തെ പുല്ലില്‍ തീയിട്ടാണ് ഇയാള്‍ പൊലീസിന്‍െറയും അഗ്നിശമന സേനയുടെയും ഉറക്കം കെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുമ്പള ദേശീയപാതയിലാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തീപിടിത്തം ഉണ്ടായെന്ന വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയുമത്തെി തീയണക്കുന്നതിനിടെ തൊട്ടടുത്ത് മാവിനകട്ടയില്‍ തീപിടിച്ചതായ വിവരം ലഭിക്കുകയായിരുന്നു. ഇവിടെയത്തെി തീയണച്ച് പോകാനൊരുങ്ങുന്നതിനിടെയാണ് വാഹനയാത്രക്കാരിലൊരാള്‍ ദേവി നഗറില്‍ തീപിടിത്തമുണ്ടായ വിവരം പൊലീസിനോട് പറയുന്നത്. മാവിനകട്ടയില്‍നിന്നും ദേവിനഗറിലത്തെി ഫയര്‍ഫോഴ്സ് തീയണച്ചുകൊണ്ടിരിക്കെ മൊഗ്രാല്‍ ഭാഗത്തുചെന്ന കുമ്പള എസ്.ഐ അനൂബ് കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് പെര്‍വാഡ് യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടു. പിന്നീട് യുവാവിനെ പിടികൂടി ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് കിട്ടിയത്. പിന്നീട് ദേഹപരിശോധന നടത്തിയ പൊലീസ് യുവാവിന്‍െറ കൈയില്‍നിന്നും ലൈറ്റര്‍ കണ്ടത്തെി. പരിസരത്തുനിന്നും കത്തിക്കാനുപയോഗിച്ച കടലാസും കണ്ടത്തെിയതോടെ യുവാവാണ് മൂന്നിടങ്ങളിലും തീയിട്ടതെന്നും അടുത്ത സ്ഥലത്ത് തീയിടാനുള്ള ഒരുക്കത്തിലാണെന്നും മനസ്സിലായത്. യുവാവ് മനോരോഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ താക്കീത് ചെയ്ത് വിടുകയായിരുന്നു. ഞായറാഴ്ച ഫയര്‍ഫോഴ്സിന് ശനിദിനമായിരുന്നു. ഉച്ചയോടെ കുമ്പള ഷേഡിക്കാവില്‍ പുല്ലിനു തീപിടിത്തമുണ്ടായി. പിന്നീട് റഹ്മത്ത് നഗര്‍, സീതാംഗോളി, നാരായണമംഗലം, ശാന്തിപ്പള്ളം തുടങ്ങിയ സ്ഥലങ്ങളിലും തീപിടിത്തമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഏക്കര്‍കണക്കിന് കാട് കത്തിനശിച്ചു. കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍നിന്നുമത്തെിയ അഗ്നിശമന സേനാംഗങ്ങളാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT