ശമ്പളമില്ല: അധ്യാപകര്‍ ജനുവരി നാലിന് സെക്രട്ടേറിയറ്റില്‍ ഉപവസിക്കും

കാസര്‍കോട്: സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ അനുവദിച്ച ജില്ലയിലെ പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്ക് രണ്ടുവര്‍ഷമായി ശമ്പളം നല്‍കിയിട്ടില്ളെന്ന് പരാതി. 2014-15 അധ്യയന വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും സമരങ്ങളും ജീവനക്കാര്‍ നടത്തിയെങ്കിലും വിദ്യാഭ്യാസ വകുപ്പോ സര്‍ക്കാരോ ഇതിനെ കാര്യമായി എടുത്തിട്ടില്ല. ഇവരുടെ ശമ്പള കുടിശ്ശിക തീര്‍ത്തുകൊടുക്കണമെന്നും ഇവര്‍ക്ക് മറ്റു ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ലത്രെ. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ജനുവരി നാലിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചിട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കുമെന്ന് കെ.എന്‍.എച്ച്.എസ്.ടി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് പാനോളി ഉദ്ഘാടനം ചെയ്തു. ജില്ലാ കോഓഡിനേറ്റര്‍ അഷ്റഫ് മര്‍ത്യ അധ്യക്ഷത വഹിച്ചു. പി.ആര്‍. അനീഷ്കുമാര്‍, എം. അജിത്, പി.വി. മനീഷ്, എ.ബി. അന്‍വര്‍, പി. കൈരളി, ബിനോയ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.