കാസര്‍കോട്: ജില്ലയുടെ ഗ്രാമീണ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ലക്ഷ്യമിട്ട് നബാര്‍ഡ് തയാറാക്കിയ 2016-17 വര്‍ഷത്തേക്കുള്ള 3700 കോടിയുടെ വായ്പാ സാധ്യത പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു. ജില്ലയിലെ ബാങ്കുകള്‍ക്കും വിവിധ വകുപ്പുകള്‍ക്കും ആസൂത്രണ പ്രക്രിയയില്‍ വായ്പാ സാധ്യത പദ്ധതി രൂപരേഖ സഹായമാകുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രൂപരേഖയുടെ പ്രകാശനം നിര്‍വഹിച്ച് കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് ബാങ്ക് റീജനല്‍ മാനേജര്‍ ബി. രവീന്ദ്രന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. കൃഷി, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, ഭവന വായ്പ, വിദ്യാഭ്യാസം തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്ക് വായ്പകള്‍ ലഭ്യമാക്കേണ്ടതിന്‍െറ പ്രാധാന്യം കലക്ടര്‍ ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്കിന്‍െറ പരിഷ്ക്കരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബാങ്കുകള്‍ മുഖേന നടപ്പാക്കേണ്ട 3700 കോടി രൂപയുടെ വായ്പാ സാധ്യത പദ്ധതിയാണ് 2016-17 വര്‍ഷത്തില്‍ ജില്ലക്കായി അവതരിപ്പിക്കുന്നതെന്ന് നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗന്നാഥ് വ്യക്തമാക്കി. മുന്‍ഗണനാ മേഖലക്ക് ഊന്നല്‍ നല്‍കിയാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. 3700 കോടി രൂപയുടെ പദ്ധതികളില്‍ 60 ശതമാനം തുക (2,220 കോടി) കാര്‍ഷിക മേഖലക്കും 14 ശതമാനം തുക വീതം ചെറുകിട, ഇടത്തര വ്യവസായ സംരംഭങ്ങള്‍ക്കും ഭവന വായ്പകള്‍ക്കും നാല് ശതമാനം വിദ്യാഭ്യാസ വായ്പകള്‍ക്കും എട്ട് ശതമാനം മറ്റു മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുമായാണ് വിഭാവനം ചെയ്യുന്നത്. ഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവിദാസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം. പി.കെ. മുഹമ്മദ് സാജിദ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍.കെ. അരവിന്ദാക്ഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.