തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്ളാറ്റ്ഫോമുകള്‍ ബന്ധിപ്പിച്ച് നടപ്പാലം നിര്‍മിക്കുന്നത് അവസാനഘട്ടത്തില്‍. ഫണ്ട് അനുവദിച്ച് നാലുവര്‍ഷം പിന്നിടുമ്പോഴാണ് ഫൂട്ട് ഓവര്‍ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നത്. 2011 നവംബറിലാണ് ഫൂട്ട് ഓവര്‍ബ്രിഡ്ജ് പണിയുന്നതിന് 71 .5 ലക്ഷം രൂപ റെയില്‍വേ അനുവദിച്ചത്. 2015 ഫെബ്രുവരിയിലാണ് പ്രവൃത്തി തുടങ്ങിയത്. രണ്ടാം പ്ളാറ്റ്ഫോമില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് എത്തിച്ചേരുന്ന ഭാഗത്താണ് ഫൂട്ട് ഓവര്‍ബ്രിഡ്ജ് പണിയുന്നത്. രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ പിന്നെയും വൈകി. സ്ത്രീകളും കുട്ടികളുമാണ് ഫൂട്ട് ഓവര്‍ബ്രിഡ്ജ് ഇല്ലാത്തതിന്‍െറ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ബസ്സ്റ്റാന്‍ഡില്‍നിന്ന് വരുന്നവര്‍ക്ക് ഒന്നാം പ്ളാറ്റ്ഫോമിലേക്ക് എത്തിച്ചേരാന്‍ രണ്ടാം പ്ളാറ്റ്ഫോമില്‍നിന്ന് താഴേക്ക് ചാടണം. തിരികെ കയറാനും സാഹസമാണ്. ഇത്തരത്തില്‍ കോഴിക്കോട് സ്വദേശിയായ ബിസിനസ് വിദ്യാര്‍ഥിനി ട്രെയിനിനും പ്ളാറ്റ്ഫോമിനും ഇടയില്‍പെട്ട് മരിച്ചിരുന്നു. കെട്ടിട നിര്‍മാണത്തിന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. 35 ലക്ഷം രൂപ ചെലവിലാണ് നിര്‍ദിഷ്ട കെട്ടിട നിര്‍മാണം. പൊളിഞ്ഞുവീഴാറായ സ്റ്റേഷന്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. കുടുസ്സുമുറിയില്‍ ജീവന്‍ പണയംവെച്ചാണ് ജീവനക്കാരും യാത്രക്കാരും കയറിചെല്ലുന്നത്. റെയില്‍ ബജറ്റിന് മുന്നോടിയായി തൃക്കരിപ്പൂരില്‍ പുതിയ കെട്ടിടം, നടപ്പാലം ഉണ്ടാക്കുന്നതുവരെ അണ്ടര്‍ പാസേജ് തുറക്കല്‍, എഗ്മോര്‍ എക്സ്പ്രസിനു സ്റ്റോപ്, ബീരിച്ചേരി മേല്‍പാലം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി. കരുണാകരന്‍ എം.പി സമര്‍പ്പിച്ച രേഖയും പരിഗണിക്കപ്പെട്ടില്ല. എന്‍.ജി.ഒ സഹായത്തോടെ സ്റ്റേഷനില്‍ വികസന പ്രവര്‍ത്തനം നടത്തുമെന്ന അധികൃതരുടെ തീരുമാനവും ജലരേഖയായി. ഇത് വിശ്വസിച്ച് പൂന്തോട്ടം, കുടിവെള്ള സംവിധാനം, ശുചിമുറികള്‍ എന്നിവ പണിത് നടത്തുന്നതിന് വിവിധ സംഘടനകള്‍ വിശദമായ പ്ളാനുകള്‍ തയാറാക്കി സമര്‍പ്പിച്ചുവെങ്കിലും റെയില്‍വേ പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.