ഗുരുദര്‍ശന സ്മരണയില്‍ ചതയദിനാഘോഷം

കാസര്‍കോട്: നാരായണ ഗുരുവിന്‍െറ ഓര്‍മ പുതുക്കി നാടെങ്ങും ചതയദിനം ആഘോഷിച്ചു. എസ്.എന്‍.ഡി.പി യോഗം ഉദുമ യൂനിയന്‍ ആഭിമുഖ്യത്തില്‍ 161ാം ജയന്തി ദിനാഘോഷം പെരിയയില്‍ നടന്നു. പെരിയ പുലിഭൂത ദേവസ്ഥാനത്ത് നടന്ന ആഘോഷ പരിപാടി ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് കേവീസ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേവസ്ഥാന സ്ഥാനികന്‍ കോരന്‍ കാരണവര്‍ ദീപം കൊളുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി മുഖ്യാതിഥിയായി. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡും ഉപഹാരവും നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായവും ചടങ്ങില്‍ ബേക്കല്‍ എസ്.ഐ ആദംഖാന്‍ വിതരണം ചെയ്തു. ബ്ളോക് പഞ്ചായത്തംഗം രാജന്‍ പെരിയ, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് അംഗം പി. മാധവന്‍, പെരിയ പുലിഭൂത ദേവസ്ഥാനം പ്രസിഡന്‍റ് പി. രാമകൃഷ്ണന്‍, എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം യു. ശ്രീധരന്‍, വനിതാ സംഘം പ്രസിഡന്‍റ് ധന്യ ജയചന്ദ്രന്‍, സെക്രട്ടറി മിനി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി ജയാനന്ദന്‍ പാലക്കുന്ന് സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.വി. ബാലകൃഷ്ണന്‍ ഉദയമംഗലം നന്ദിയും പറഞ്ഞു. ആഘോഷ ഭാഗമായി ശോഭായാത്രയും സംഘടിപ്പിച്ചു.പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. അംബിക ഓഡിറ്റോറിയത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് എ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി ദീപം കൊളുത്തി. എന്‍. ബാലകൃഷ്ണന്‍ നായര്‍ പ്രഭാഷണം നടത്തി. വിവിധ അവാര്‍ഡുകളും എന്‍ഡോവ്മെന്‍റുകളും വിതരണം ചെയ്തു. സി. അരവിന്ദാക്ഷന്‍ സ്വാഗതവും ജയദേവന്‍ നന്ദിയും പറഞ്ഞു. കുഡ്ലു എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ കൂടല്‍ ദിനേശ് ബീഡി കമ്പനി പരിസരത്ത് നടന്ന പരിപാടിയില്‍ സദാനന്ദ വെളിച്ചപ്പാടന്‍ ഭദ്രദീപം കൊളുത്തി. ഇന്‍സ്പെക്ടിങ് ഓഫിസര്‍ പി.ടി. ലാലു ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ നന്ദഗോപാല്‍ അധ്യക്ഷത വഹിച്ചു. കെ.ടി. കിഷോര്‍ സ്വാഗതവും ഐശ്യര്യ നന്ദിയും പറഞ്ഞു. നെല്ലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ശ്രീനാരായണ ധര്‍മ സേവാസംഘം പ്രസിഡന്‍റ് കെ.ടി. സുബ്രഹ്മണ്യന്‍ പതാക ഉയര്‍ത്തി. എസ്.എന്‍.ഡി.പി നെല്ലിക്കുന്ന് ശാഖാ പ്രസിഡന്‍റ് അരവിന്ദന്‍, ചീരുംബ ഭജനമന്ദിരം പ്രസിഡന്‍റ് വിജയന്‍, കെ.ടി. രവികുമാര്‍, ഭാസ്കരന്‍, കെ. സുകീര്‍ത്ത്, പി.പി. രമേശ്ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.കെ. രാജേന്ദ്രന്‍ സ്വാഗതവും നിര്‍മല ഉപേന്ദ്രന്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു. എസ്.എന്‍.ഡി.പി യോഗം ഹോസ്ദുര്‍ഗ് യൂനിയന്‍െറ നേതൃത്വത്തില്‍ ഗുരുപൂജയും പുഷ്പാര്‍ച്ചനയും നടത്തി. പ്രസിഡന്‍റ് കെ. കുമാരന്‍ പതാകയുയര്‍ത്തി. യൂനിയന്‍ സെക്രട്ടറി പി.വി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു. ചെറുവത്തൂര്‍ എസ്.എന്‍.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തില്‍ വില്ളേജ് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ജയന്തി സമ്മേളനം തൃക്കരിപ്പൂര്‍ യൂനിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ് കെ.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ നിത്യാനന്ദ ഗുരുപീഠം ആശ്രമത്തിലെ മാധവ സ്വാമി ആത്മീയ പ്രഭാഷണം നടത്തി. സമുദായത്തിലെ തലമുതിര്‍ന്ന അംഗങ്ങളെ തൃക്കരിപ്പൂര്‍ യൂനിയന്‍ കൗണ്‍സിലര്‍ പി.സി. വിശ്വംഭരന്‍ പണിക്കര്‍ ആദരിച്ചു. തുടര്‍ന്ന് പായസദാനവും നടന്നു. മാണിയാട്ട് എസ്.എന്‍.ഡി.പി യോഗം ശാഖയുടെ ആഭിമുഖ്യത്തില്‍ ചന്തേര ഗവ. യു.പി സ്കൂളിലെ ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗുരുജയന്തി ആഘോഷം സ്വാമി പ്രേമാനന്ദ ശിവഗിരി മഠം ഉദ്ഘാടനം ചെയ്തു. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കൃഷ്ണന്‍ വെളിച്ചപ്പാട് ഭദ്രദീപം കൊളുത്തി. ശാഖാ പ്രസിഡന്‍റ് എം.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂനിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, യൂനിയന്‍ കൗണ്‍സിലര്‍ പി.പി. നാരായണന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.എസ്.എന്‍.ഡി.പി യോഗം ഓരി ശാഖയില്‍ ഗുരുജയന്തി ആഘോഷം യൂനിയന്‍ കൗണ്‍സിലര്‍ പി.സി. വിശ്വംഭരന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പായസ വിതരണത്തിന്‍െറ ഉദ്ഘാടനം ഓരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ പ്രവര്‍ത്തിക്കാര്‍ സന്തോഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്‍റ് ടി.വി. രാജന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.