കാഞ്ഞങ്ങാട്: ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ചാരിറ്റബ്ള്‍ ട്രസ്റ്റ് കൈമെയ് മറന്ന് സഹായഹസ്തം നീട്ടിയപ്പോള്‍ നാല് യുവതികള്‍ക്ക് മംഗല്യ സാഫല്യത്തോടൊപ്പം ജീവിത മാര്‍ഗവുമായി. പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന സമൂഹവിവാഹത്തിന് സാക്ഷിയാകാന്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. ദമ്പതികള്‍ക്കുള്ള ഓട്ടോറിക്ഷയുടെ താക്കോല്‍ മന്ത്രി യു.ടി. ഖാദര്‍ കൈമാറി. പെണ്‍കുട്ടികള്‍ക്ക് ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ നേരത്തെ നല്‍കിയിരുന്നു. കയ്യൂരിലെ സജിത്ത് കണിച്ചിറയിലെ ആശയേയും പഴയകടപ്പുറത്തെ അഷറഫ് മീനാപ്പീസ് കടപ്പുറത്തെ സാജിദയെയും അരയിയിലെ മുഹമ്മദ് ഷാഫി പടന്നക്കാട്ടെ സുമയ്യയെയും പടന്നക്കാട്ടെ മുഹമ്മദലി പേരോലിലെ സെറീനയേയും ജീവിതത്തിലേക്ക് സ്വീകരിച്ചു. രാവിലെ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ. മഹമൂദ് മുസ്ലിയാര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കെ.പി. സതീഷ്ചന്ദ്രന്‍, എം.എ. ലത്തീഫ്, എ. ഹമീദ്ഹാജി, പി.എ. മുഹമ്മദ്കുഞ്ഞി ഹാജി, എം. ഹസിനാര്‍, അസീസ് കടപ്പുറം, സാജിദ് മൗവ്വല്‍, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, എം. ഹമീദ്ഹാജി തെക്കേപ്പുറം, കാസിം ഇരിക്കൂര്‍, എം.ടി.പി. അബ്ദുല്‍ ഖാദര്‍, ഫിലിപ്പ് മാമ്പള്ളി, പി.സി. ഇസ്മയില്‍, തഹ്സീന്‍ ഇസ്മയില്‍, എല്‍. ഷംസുദ്ദീന്‍, ജലീല്‍ പടന്നക്കാട് എന്നിവര്‍ സംസാരിച്ചു. ഇ.കെ.കെ. പടന്നക്കാട് സ്വാഗതവും എസ്.എ. പുതിയവളപ്പില്‍ നന്ദിയും പറഞ്ഞു. സമൂഹവിവാഹത്തിന് സാക്ഷിയാകാനത്തെിയവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും നല്‍കിയാണ് സംഘാടകര്‍ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.