ഹരിത പദ്ധതികളുമായി ‘ഗ്രീന്‍ സഅദിയ്യ’

ദേളി: സ്കൂള്‍ മുറ്റത്ത് ജൈവകൃഷിയും മറ്റിതര പ്രകൃതി സൗഹൃദ പരിപാടികളും നടപ്പിലാക്കാനുദ്ദേശിച്ചുകൊണ്ടുള്ള ‘ഗ്രീന്‍ സഅദിയ്യ’ പദ്ധതി പ്രമുഖ ജൈവ കര്‍ഷകന്‍ കെ.ബി.ആര്‍. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജൈവകൃഷിയില്‍ സ്വയംപര്യാപ്തത നേടുക, വിദ്യാര്‍ഥികളില്‍ വിഷവിമുക്ത ഭക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കൂള്‍ മുറ്റത്ത് കൃഷി നടത്തുന്നത്. ‘ഗ്രീന്‍ സഅദിയ്യ’യുടെ ഭാഗമായി സ്കൂളില്‍ എല്ലാ ചൊവ്വ, വ്യാഴം ദിനങ്ങളിലും സസ്യഭക്ഷണം മാത്രമേ അനുവദിക്കുകയുള്ളൂ. കാമ്പസ് സമ്പൂര്‍ണ പ്ളാസ്റ്റിക് മുക്തമാക്കുക എന്നത് ‘ഗ്രീന്‍ സഅദിയ്യ’യുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. കടകളില്‍ ലഭ്യമായ ഭക്ഷണത്തില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജൈവകൃഷിയുടെ ആവശ്യകതകളെക്കുറിച്ചും കെ.ബി.ആര്‍. കണ്ണന്‍ കുട്ടികളെ ബോധവത്കരിച്ചു. സ്കൂള്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.എം. കബീര്‍ സ്വാഗതം പറഞ്ഞു. എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സി.എന്‍. ജഅ്ഫര്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, ഇസ്മായില്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി മുഗു, പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.