കാഞ്ഞങ്ങാട്: തലച്ചോറിന് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുടുംബനാഥന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കനിവുള്ളവരുടെ സഹായം മാത്രം ആശ്രയം. കൊവ്വല്‍പള്ളി കലയറയിലെ കുഞ്ഞിരാമനാണ് (45) കാന്‍സര്‍ ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ കനിവുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുന്നത്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളുമുള്ള കുഞ്ഞിരാമന് രണ്ട് വര്‍ഷം മുമ്പാണ് രോഗം പിടിപെട്ടത്. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ ചികിത്സിച്ചെങ്കിലും പൂര്‍ണമായി ഭേദമായില്ല. മംഗളൂരു ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സ ആവശ്യമായിരിക്കുകയാണ്. 45 ദിവസത്തെ റേഡിയേഷന്‍ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് വന്‍തുക ചെലവു വരും. മരപ്പണിക്കാരനായ കുഞ്ഞിരാമന്‍െറ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്‍െറ ഏക ആശ്രയം. കുഞ്ഞിരാമന്‍ രോഗബാധിതനായി കിടപ്പിലായ ശേഷം നാട്ടുകാരും ബന്ധുക്കളും നല്‍കുന്ന സഹായത്താലാണ് ഭക്ഷണത്തിന് പോലുമുള്ള വക കണ്ടത്തെുന്നത്. ഉദാരമതികളുടെ സഹായങ്ങള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ 42032200028848 എന്ന അക്കൗണ്ട് നമ്പറില്‍ അയക്കാം. (IFSC CODE: SYNB0004203)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.