ചെറുവത്തൂര്‍: ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സ്നേഹത്തണലില്‍ ഓണാഘോഷമൊരുക്കി. ഉപജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നത്തെിയ 70ഓളം കുട്ടികള്‍ പങ്കെടുത്തു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്നേഹപൂക്കളം ഒരുക്കിയതോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മാവേലി എഴുന്നള്ളത്തും നടന്നു. കലാ-കായിക മത്സരങ്ങളില്‍ തങ്ങളാലാകുംവിധം കുട്ടികള്‍ പങ്കാളികളായി. ചെറുവത്തൂര്‍ റോട്ടറി ക്ളബ് പ്രവര്‍ത്തകരാണ് ഓണസദ്യ ഒരുക്കിയത്. കരപ്പാത്ത് സെന്‍ട്രല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, മാണിയാട്ട് വിജ്ഞാനദായിനി വായനശാല, വിഗേഷ് സ്മാരക കലാകായിക സമിതി ചന്തേര, യുവജന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ചന്തേര, യുനൈറ്റഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ചന്തേര, ജോളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, ചെഗുവേര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, ഇ.എം.എസ് സാംസ്കാരിക വേദി ചന്തേര എന്നിവയുടെ പ്രവര്‍ത്തകരും ആഘോഷപരിപാടികളില്‍ പങ്കാളികളായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എം. മഹേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ ബി. ഇബ്രാഹിം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്പെഷല്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ ജേതാവ് സുമേഷ് വാര്യരെ യദീഷ്കുമാര്‍ റായി അനുമോദിച്ചു. കാഞ്ഞങ്ങാട്: ആനന്ദാശ്രമം റോട്ടറി സ്പെഷല്‍ സ്കൂളില്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിവിധ കലാ-കായികമത്സരങ്ങള്‍ നടന്നു. വനിതാ സ്വാശ്രയസംഘം നേതൃത്വത്തില്‍ ഓണസദ്യ നല്‍കി. സമാപനചടങ്ങില്‍ പെരിയ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ വിജയകൃഷ്ണന്‍, പി.ടി.എ പ്രസിഡന്‍റ് ടി. മുഹമ്മദ് അസ്ലം, മദര്‍ പി.ടി.എ പ്രസിഡന്‍റ് ശാരദ, സ്വാശ്രയസംഘം മുന്‍ പ്രസിഡന്‍റ് കുമാരി നമ്പ്യാര്‍, ഒളിമ്പ്യന്‍ സുമേഷ്, പ്രിന്‍സിപ്പല്‍ ബീനാസുകു എന്നിവര്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുളിയാര്‍: എരിഞ്ചേരി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയത്തിന്‍െറയും ഡി.വൈ.എഫ്.ഐ എരിഞ്ചേരി യൂനിറ്റിന്‍െറയും ആഭിമുഖ്യത്തില്‍ 28, 29 തീയതികളില്‍ എരിഞ്ചേരിയില്‍ ഓണാഘോഷം നടക്കും. 28ന് രാവിലെ ഗ്രന്ഥശാലയില്‍ പൂക്കള മത്സരം നടക്കും. 29ന് രാവിലെ 10 മുതല്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.