കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. ബസ്സ്റ്റാന്‍ഡില്‍ മലയോര മേഖലയിലേക്കുള്ള ബസ് നിര്‍ത്തിയിടുന്ന സ്ഥലത്തിനടുത്തായാണ് മാലിന്യം കുന്നുകൂടുന്നത്. നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും രാത്രികാലങ്ങളില്‍ പ്ളാസ്റ്റിക് കവറുകളിലാക്കി ഇവിടെ നിക്ഷേപിക്കുന്നുണ്ട്. കുന്നുകൂടിയ മാലിന്യം കാക്കയും മറ്റ് പക്ഷി മൃഗാദികളും കൊത്തിവലിക്കുകയാണ്. നൂറുകണക്കിനാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന ബസ്സ്റ്റാന്‍ഡിലെ മാലിന്യം നീക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും നഗരസഭ അധികൃതര്‍ക്ക് കുലുക്കമില്ല. ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നുണ്ടായിരുന്ന സ്വകാര്യ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്തോട് ചേര്‍ന്നാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്. ബസ്സ്റ്റാന്‍ഡിലെ പൊതുകക്കൂസിന്‍െറ ടാങ്കിന്‍െറ മുകളിലും മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിട്ടുണ്ട്. ഓണക്കാലം വന്നത്തെിയതോടെ വഴിയോര കച്ചവടക്കാരും നഗരത്തിലെ വിവിധ ഭാഗങ്ങളിലായി തമ്പടിച്ചിട്ടുണ്ട്. ഇവരും തോന്നിയപോലെ മാലിന്യം വലിച്ചെറിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നഗരം മാലിന്യത്തില്‍ വീര്‍പ്പുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.