ചെറുവത്തൂര്‍: പഠിപ്പിക്കാന്‍ ആവശ്യത്തിന് അധ്യാപകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ നാല് അധ്യാപകരുടെ കുറവാണിവിടെയുള്ളത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിലൂടെ ഓരോ വര്‍ഷവും പ്രവേശം നേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയുമാണ്. നിലവില്‍ 1000 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ളാസുകളില്‍ ഡിവിഷനുകള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓരോ ക്ളാസിലും 70ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇത് ക്ളാസ്റൂം പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. നിലവില്‍ നാല് താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് പഠനപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. ഇവര്‍ക്ക് ഒരുവര്‍ഷത്തേക്ക് ശമ്പളം നല്‍കാന്‍തന്നെ വലിയൊരു തുക വേണം. ഇത് പി.ടി.എ കമ്മിറ്റിക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുമുണ്ട്. അധ്യാപകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചെറുവത്തൂരില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു. നിവേദക സംഘത്തില്‍ പി.ടി.എ പ്രസിഡന്‍റ് പി. നാരായണന്‍, പ്രധാനാധ്യാപകന്‍ പി.വി. ദേവരാജന്‍, അധ്യാപകരായ വിജയകുമാര്‍, എന്‍. ദാമോദരന്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.