തളങ്കരയില്‍ തൊഴിലാളികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

കാസര്‍കോട്: മീന്‍വെള്ളം റോഡില്‍ ഒഴുക്കുന്നതിനെച്ചൊല്ലി തളങ്കര ഹാര്‍ബറില്‍ സംഘര്‍ഷം. തളങ്കരയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മത്തിചാകര ലഭിച്ചിരുന്നു. മീന്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ മലിനജലം റോഡരികിലേക്ക് ഒഴുക്കിവിട്ടതും ചീഞ്ഞളിഞ്ഞ മീനുകള്‍ റോഡരികില്‍ ഉപേക്ഷിച്ചതുമാണ് തര്‍ക്കത്തിനിടയാക്കിയത്. ഇന്നലെ രാവിലെയും മീന്‍ കയറ്റുന്നതിനിടെ മലിനജലം റോഡരികിലേക്ക് ഒഴുക്കി. ഇതറിഞ്ഞത്തെിയ നാട്ടുകാര്‍ മത്സ്യത്തൊഴിലാളികളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീണ്ടതോടെ പൊലീസ് സ്ഥലത്തത്തെി ഇരുവിഭാഗത്തെയും ശാന്തരാക്കി. കാസര്‍കോട് സി.ഐ പി.കെ. സുധാകരന്‍, എസ്.ഐ അമ്പാടി എന്നിവരുടെ നേതൃത്വത്തിലത്തെിയ പൊലീസ് നഗരസഭാധികൃതരുമായി ബന്ധപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലത്ത് എക്സ്കവേറ്റര്‍ കൊണ്ടുവന്ന് ജില്ലിപ്പൊടി വിതറി. ലോറി റോഡിന്‍െറ ഒരുവശംമാത്രം പാര്‍ക്ക് ചെയ്യാനും നിര്‍ദേശിച്ചു. റോഡില്‍ വെച്ച് മത്സ്യം കഴുകുകയോ മലിനജലം ഒഴുക്കുകയോ ചെയ്യരുതെന്നും ലോറി ഉടമകളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലോറി പുഴയോട് ഒതുക്കി നിര്‍ത്തുന്നതിനായി, നേരത്തെ ഇവിടെ പിടികൂടി സൂക്ഷിച്ചിരുന്ന ഫൈബര്‍ വള്ളങ്ങള്‍ പൊലീസ് നീക്കംചെയ്യുകയും ചെയ്തു. മലിനജലം ഒഴുക്കിവിടുന്നതിനാല്‍ രോഗഭീതിയിലാണ് ഇവിടത്തുകാര്‍. നഗരസഭയുടെ നിയന്ത്രണത്തിലുള്ള കുട്ടികളുടെ പാര്‍ക്കും നിരവധി വീടുകളും ഇതിന് സമീപത്തായുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.