സഫിയ വധം: ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ ആദരിച്ചു

കാസര്‍കോട്: കൊല്ലപ്പെട്ട സഫിയയുടെ തിരോധാനം പുറത്ത് കൊണ്ടുവരാനും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനും ശക്തമായ സമരത്തിന് നേതൃത്വം നല്‍കിയ സഫിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുബൈര്‍ പടുപ്പ്, മറ്റ് ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. സോഷ്യല്‍ ജസ്റ്റിസ് ഫോറം ദേശീയ സമിതിയുടെ നേതൃത്വത്തില്‍ സുന്നി സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സഫിയ സമര കൂട്ടായ്മയില്‍ നിരവധിപേര്‍ പങ്കെടുത്തു. സഫിയയുടെ പിതാവ് മൊയ്തുവും ഉമ്മ ആയിഷുമ്മയും തങ്ങളെ സഹായിച്ചവര്‍ക്കുള്ള നന്ദി രേഖപ്പെടുത്തി. ആദരവ് യോഗം സഫിയയുടെ മാതാവ് ആയിഷ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബൈര്‍ പടുപ്പ്, നാരായണന്‍ മാസ്റ്റര്‍ പേരിയ, പി.വി.കെ. പനയാല്‍, അജിത്കുമാര്‍ ആസാദ്, രവീന്ദ്രന്‍ പാടി, യൂസഫ് ചെമ്പിരിക്ക, രവീന്ദ്രന്‍, യൂനുസ് തളങ്കര, ചന്ദ്രാവതി, ഹമീദ് ബദിയടുക്ക, സഫിയയുടെ പിതാവ് മൊയ്തു, മേരി, ശഫീഖ് നസ്റുല്ല, ശോഭന, അതീഖ് ബേവിഞ്ച, എസ്.കെ. പ്രഭാകരന്‍, സിദ്ദീഖ് പൂത്തപ്പലം, ആബിദ് മഞ്ഞംപാറ, അഷ്റഫ് കുമ്പഡാജെ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷുക്കൂര്‍, അന്വേഷണ ഉദ്യോഗസ്ഥന്മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പ്രത്യേക അഭിനന്ദനം അറിയിച്ചു. സഫിയ സമരപ്രവര്‍ത്തകരായിരുന്ന മരണപ്പെട്ട പി.കെ.പി. മുഹമ്മദ്, പുരുഷോത്തമന്‍ കുണ്ടംകുഴി, ജബ്ബാര്‍, സി.എച്ച്, ബദ്റുദ്ദീന്‍ മാവിലാക്കടപ്പുറം തുടങ്ങിയവരെ യോഗത്തില്‍ അനുസ്മരിച്ചു. അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.