ബദിയടുക്ക: ഗതാഗത പരിഷ്കാരത്തിന്‍െറ ഭാഗമായി ടൗണില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ട്രാഫിക് ക്രമീകരണം എങ്ങുമത്തെിയില്ല. ടാക്സി സ്റ്റാന്‍ഡുകള്‍ മാറ്റാനും ബസ്സ്റ്റാന്‍ഡ് ഭാഗത്തുള്ള പെട്ടിക്കടകള്‍ നീക്കം ചെയ്യാനും വ്യാപാരികള്‍ കൈയേറുന്ന സ്ഥലം ഒഴിപ്പിക്കാനും മറ്റുമായിരുന്നു പദ്ധതി. കുമ്പള റോഡില്‍ യാത്രക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ഷീറ്റിട്ട രീതിയിലുള്ള ബസ്സ്റ്റാന്‍ഡ്, അപ്പര്‍ ബസാറില്‍ പി.ഡബ്ള്യു.ഡി ഓഫിസിന് സമീപത്ത് ബസ്സ്റ്റാന്‍ഡ് സ്ഥാപിക്കാനും സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമുള്ള സ്ഥലത്ത് ഡിവൈഡറും സര്‍ക്കിളും തുടങ്ങിയവ ക്രമീകരണത്തിന്‍െറ ഭാഗമായി നടത്തുമെന്നായിരുന്നു പ്രഖ്യാപനം. പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ട്രാഫിക് പൊലീസ്, പഞ്ചായത്ത്, പി.ഡബ്ള്യു.ഡി, വൈദ്യുതി അധികൃതര്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗ തീരുമാനമാണ് മാസങ്ങള്‍ പിന്നിട്ടെങ്കിലും കടലാസില്‍ വിശ്രമിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്‍െറയും നിര്‍ദേശപ്രകാരം ദൈനംദിന ഉപജീവന മാര്‍ഗം തേടുന്ന ചില പെട്ടിക്കടകളും ഗുഡ്സ് ഓട്ടോറിക്ഷകളും ഒരുഭാഗത്തേക്ക് മാറ്റിയതല്ലാതെ മറ്റൊരു നടപടിയും ചെയ്തിട്ടില്ളെന്നാണ് പറയുന്നത്. ഇപ്പോള്‍ ടൗണില്‍ സ്വകാര്യ വാഹനങ്ങള്‍ പരന്നുകിടക്കുന്നു. ട്രാഫിക്കിന് ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്. ബദിയടുക്ക ടൗണ്‍ അനുദിനം വികസിച്ച് ജനസഞ്ചാരവും വാഹനഗതാഗതവും കൂടിയിട്ടുണ്ട്. ചില തല്‍പരകക്ഷികള്‍ക്കുവേണ്ടിയാണ് ടൗണ്‍ ക്രമീകരണമെന്ന പേരില്‍ തീരുമാനമുണ്ടായതായും നേരത്തെ പരാതിയുണ്ടായിരുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുമായി മുന്നോട്ടുപോകാതെ ടൗണിന്‍െറ പഴയ അവസ്ഥയാണ് ഉള്ളതെന്ന് ജനങ്ങള്‍ക്കുള്ള പരാതി. അതേസമയം, തീരുമാനമനുസരിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായതായും എല്ലാവരെയും വിശ്വാസത്തിലെടുത്ത് ആര്‍ക്കും പരാതി ഇല്ലാത്ത നിലക്ക് ടൗണിന്‍െറ ട്രാഫിക് ക്രമീകരണം ഉടന്‍ ഉണ്ടാക്കുമെന്നും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.