മാധവിയമ്മക്കും കുടുംബത്തിനും വീടൊരുക്കി പൂർവ വിദ്യാർഥി കൂട്ടായ്മ

നീലേശ്വരം: നാല് സ​െൻറ് ഭൂമിയിൽ വെയിലും മഴയുമേൽക്കുന്ന കൂരയിൽ കഴിയുകയായിരുന്ന പുതുക്കൈയിലെ കലിക്കോട്ട് . നീലേ ശ്വരം രാജാസ് എച്ച്.എസ്.എസ് 1988-89 ഓർമച്ചെപ്പ് കൂട്ടായ്മയാണ് ഇവർക്കു സ്നേഹവീടൊരുക്കിയത്. വിദേശത്തു ജോലി ചെയ്യുന്ന സഹപാഠികളുടെ സാമ്പത്തിക സഹായവും കൂട്ടായ്മയുടെ ഭാരവാഹികളുടെയും പ്രവർത്തകരുടെയും ശ്രമദാനവും വിനിയോഗിച്ചായിരുന്നു വീടു നിർമാണം. താക്കോൽദാനം ഞായറാഴ്ച രാവിലെ 10ന് പുതുക്കൈ മുച്ചിലോട്ട് ക്ഷേത്ര സമീപത്തെ അടുക്കത്തിൽ സുബ്രഹ്മണ്യ കോവിൽ മൈതാനത്തു നടക്കും. കലക്ടർ ഡോ. ഡി. സജിത്ബാബു താക്കോൽ കൈമാറുമെന്ന് ഭാരവാഹികളായ സി.ഐ എം.വി. അനിൽകുമാർ, ഗോപിനാഥൻ നരിമാളം, ദിനേശൻ ക്ലാസിക്, രമേശൻ എറുവാട്ട്, വിനു മൈമൂൺ, മനു സൂര്യ എന്നിവർ വാർത്തസമ്മേനത്തിൽ അറിയിച്ചു. ഷഹ്സാദ് എൻഡോവ്മ​െൻറ് സ്കോളർഷിപ് വിതരണവും കുറ്റാന്വേഷണ മികവിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയ കോഴിക്കോട് ക്രൈംബ്രാഞ്ച് സി.ഐ എം.വി. അനിൽകുമാർ, എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾ എന്നിവർക്ക് അനുമോദനവും നൽകും. 2012 മേയിൽ സ്കൂൾ അങ്കണത്തിൽ ഗുരുവന്ദനം പരിപാടിയൊരുക്കി അധ്യാപകരുടെ അനുഗ്രഹം നേടിയാണ് ഓർമച്ചെപ്പ് പ്രവർത്തനം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.