മട്ടന്നൂരിൽ ബസ് നിയന്ത്രണം വിട്ട് പറമ്പിലേക്ക് പാഞ്ഞുകയറി; കാറിന് മുകളിൽ ചെരിഞ്ഞു വീണു; യാത്രക്കാർക്ക് പരിക്ക്

മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് അപകടം. 20ഓളം പേർക്ക് പരിക്കേറ്റു.

തരൂർ ജുമാ മസ്ജിദിന് സമീപം സ്കൂട്ടറിനെ വെട്ടിക്കുന്നതിലൂടെ നിയന്ത്രണം വിട്ട് തൊട്ടടുത്ത് പറമ്പിലേക്ക് ബസ് പാഞ്ഞു കയറുകയായിരുന്നു.

റോഡിൽ നിന്ന് അഞ്ചടിയിലേറെ ഉയരമുള്ള സ്ഥലത്തേക്കാണ് ബസ് അതിവേഗത്തിൽ നിയന്ത്രണം തെറ്റിക്കയറിയത്. ഇതിനിടെ കണ്ണൂർ ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ ബസ്സിനടിയിൽപ്പെട്ടു. കാറിന് മുകളിലേക്ക് ചെരിഞ്ഞുനിൽക്കുന്ന നിലയിലാണ് ബസ് ഉള്ളത്. നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Tags:    
News Summary - Bus loses control and crashes into field in Mattannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.