നിർമാണം പൂർത്തിയായി നാല് വർഷമായിട്ടും തുറന്നില്ല ബദിയടുക്ക: കുംബഡാജെ പഞ്ചായത്തിൽ 16.60 ലക്ഷം രൂപ ചെലവിൽ നിർമിച് ച അഗൽപാടി ആരോഗ്യ ഉപകേന്ദ്രം തുറന്നുകൊടുക്കാതെ കാടുകയറി നശിക്കുന്നു. എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡ് 2014ൽ 14.11 ലക്ഷം രൂപ നൽകിയിരുന്നു. ചുറ്റുമതിൽ ഉൾപ്പെടെ പൂർത്തിയാക്കിെയങ്കിലും നാലുവർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തിയില്ല. ആൾപ്പെരുമാറ്റമില്ലാത്തതിനാൽ കെട്ടിടം കാലപ്പഴക്കം ബാധിച്ചതുപോലെയാണ്. ആരോഗ്യ ഉപകേന്ദ്രം തുടങ്ങുന്നില്ലെങ്കിൽ പിന്നെയെന്തിനാണ് കെട്ടിടം നിർമിച്ചതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ബെളിഞ്ചയിലും ഗാഡിഗുഡെയിലും നിർമിച്ച സബ് സെൻററുകളുടെ സ്ഥിതിയും സമാനമാണ്. എൻഡോസൾഫാൻ പാക്കേജിെൻറ ഭാഗമായി കുംബഡാജെയിൽ നബാർഡ് അനുവദിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കാത്തത് അധികൃതരുടെ വീഴ്ചയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പാക്കേജിൽ വന്ന ഏഴോളം അംഗൻവാടികൾ മാത്രമാണ് ഇതിനകം ഉദ്ഘാടനംചെയ്തത്. 1.42 കോടി രൂപ ചെലവാക്കി നിർമിച്ച ബഡ്സ് സ്കൂളും ഉദ്ഘാടനംചെയ്യാതെ നോക്കുകുത്തിയായി നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.