വിദ്യാർഥികളെ അനുമോദിച്ചു

പള്ളിക്കര: പ്രളയ ദുരിതബാധിതർക്ക് ആശ്വാസപദ്ധതികൾ നടപ്പിലാക്കിയ ബേക്കൽ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികളെ മാനേജ്മ​െൻറും അധ്യാപകരും അനുമോദിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിനായി വിദ്യാർഥികൾ 1.20 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഒപ്പം 25 ചാക്ക് അരിയും 30,000 രൂപയുടെ അവശ്യസാധനങ്ങളും മേഖലകളിൽ നൽകി. ബേക്കൽ ഇൻറർനാഷനൽ സ്കൂൾ മാനേജർ പി.എ. മൊയ്തു, ട്രഷറർ മഹ്മൂദ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റഫീഖ് നദ്‌വി സ്വാഗതവും ജാസിർ ഫരീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.