വിദ്യാനഗർ-മാന്യ റൂട്ടിൽ ബസ് സമരം തുടരുന്നു

ബദിയഡുക്ക: റോഡ് പ്രവൃത്തി അനന്തമായി നീളുന്നുവെന്നാരോപിച്ച് ബസ് ജീവനക്കാർ നടത്തുന്ന സമരംമൂലം വിദ്യാനഗർ-മാന്യ-നീർച്ചാൽ റൂട്ടിൽ വെള്ളിയാഴ്ചയും യാത്രക്കാർ വലഞ്ഞു. ഉൾപ്രദേശമായതിനാൽ സമരംമൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കിലോമീറ്റേറാളം നടക്കേണ്ടിവന്നു. റോഡ് പ്രവൃത്തി പൂർത്തിയായാലേ ബസോട്ടം പുനരാരംഭിക്കൂവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.