കാസർകോട്: കേന്ദ്രത്തിെൻറ ജനവിരുദ്ധനയങ്ങൾക്കെതിരെയും കേരളത്തെ ഭ്രാന്താലയമാക്കാൻ ശ്രമിക്കുന്ന വർഗീയതക്കെതിരെയും സി.പി.എം മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പഞ്ചദിന പദയാത്ര തുടങ്ങി. എൻമകജെ പഞ്ചായത്തിലെ കാട്ടുകുക്കെയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.എച്ച്. കുഞ്ഞമ്പു ജാഥാലീഡർ ഡോ. വി.പി.പി. മുസ്തഫക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.കെ. മഞ്ചുനാഥ് അധ്യക്ഷത വഹിച്ചു. ജാഥാമാനേജർ കെ.ആർ. ജയാനന്ദ, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ എം. ശങ്കർറൈ മാസ്റ്റർ, പി. രഘുദേവൻ മാസ്റ്റർ, മുൻ ഏരിയ സെക്രട്ടറി എസ്. സുധാകര, ഏരിയ സെക്രട്ടറി സി.എ. സുബൈർ എന്നിവർ സംസാരിച്ചു. ചന്ദ്രമോഹൻ സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ 9.30ന് പെർളയിൽനിന്ന് ആരംഭിച്ച് 11ന് ബദ്രംപള്ള, 12ന് ബാഡൂർ, 2.30ന് കട്ടത്തട്ക്ക, നാലിന് സീതാംഗോളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകീട്ട് 5.30ന് കുമ്പളയിൽ പര്യടനം അവസാനിപ്പിക്കും. ജാഥ 13ന് വൈകീട്ട് ഹൊസങ്കടിയിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.