സൗഹൃദ സംഗമം സംഘടിപ്പിച്ചു

മമ്പറം: അഴിമതി രഹിത സിവിൽ സർവിസ് ജനാധിപത്യത്തിൻെറ വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരള എൻ.ജി.ഒ അസോസിയേഷൻ എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പറം യു.പി സ്കൂളിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിൻെറ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുമ്പോൾ സുതാര്യത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. അഷ്റഫ് ചെമ്പിലാലി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് എസ് സംസ്ഥാന ജന സെക്രട്ടറിമാരായ ഇ.പി.ആർ. വേശാല, യു. ബാബു ഗോപിനാഥ്, ജില്ല പ്രസിഡൻറ് കെ.കെ. ജയപ്രകാശ്, എം. ഉണ്ണികൃഷ്ണൻ, കെ.പി. ദിലീപ്, ഇ. ജനാർദനൻ, എൻ. ശ്രീജിത്ത്, പി.എം. രാജീവ് മാസ്റ്റർ, എം. ജയപ്രകാശ്, പി.എം. ജയചന്ദ്രൻ, പി.കെ. രാജൻ, ടി. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.