തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഭക്ഷണമോ വസ്ത്രങ്ങളോ പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്നാൽ കർശന നിയന്ത്രണമാണ്. ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റിക്കാർ പ്ലാസ്റ്റിക് കാരി ബാഗുകെളാന്നുംതന്നെ ആശുപത്രിക്കകത്തേക്ക് കൊണ്ടുേപാകാൻ സമ്മതിക്കില്ല. കവറുകൾ മാലിന്യക്കൊട്ടയിൽ നിക്ഷേപിക്കാൻ ഉപദേശിക്കും. എന്നാൽ, ആശുപത്രിക്കകത്തുള്ള കാഴ്ച നേരെ മറിച്ചാണ്. പ്ലാസ്റ്റിക് കവറുകൾ മാത്രമല്ല, കുപ്പികളുടെയും കൂമ്പാരമാണിവിടെ. അടുത്തിടെ നവീകരിച്ച മോർച്ചറി പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും അഴുക്കുജലം തളംകെട്ടിയ ഒാവുചാലും അറപ്പുളവാക്കുകയാണ്. പ്ലാസ്റ്റിക്കിനെതിരെ നാടെങ്ങും ബോധവത്കരണം ശക്തമായി നടക്കുേമ്പാഴാണ് സർക്കാർ ആതുരാലയത്തിൽ െവള്ളത്തിൻെറയും ഗ്ലൂക്കോസിൻെറയും ഉൾപ്പെടെയുള്ള നൂറുകണക്കിന് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കാർഡ് ബോർഡ് പെട്ടികളും കൂട്ടിയിട്ടിരിക്കുന്നത്. മോർച്ചറി പരിസരമായതിനാൽ ആരുടെയും കണ്ണെത്തില്ലെന്ന തോന്നലിലാണ് അലക്ഷ്യമായി പ്ലാസ്റ്റിക് നിക്ഷേപിച്ചിട്ടുള്ളത്. മോർച്ചറിയിലേക്ക് കടന്നുപോകുന്ന വഴിയിലുള്ള ഒാവുചാലിൽ കറുത്തിരുണ്ട വെളളം തളംകെട്ടി ദുർഗന്ധം പരക്കുകയാണ്. സമീപത്തെ വാർഡുകളിൽ രാത്രിയിൽ കൊതുകുശല്യം രൂക്ഷമാെണന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. ആശുപത്രിയിൽ വികസന പ്രവർത്തനം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ശുചിത്വത്തിൻെറ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധപതിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.