അനുശോചിച്ചു

തലശ്ശേരി: കായിക താരവും സംഘാടകനുമായിരുന്ന സി.പി. അബ്ദുൽ റഷീദി‍ൻെറ നിര്യാണത്തിൽ സുഹൃദ്സംഘം . പ്രഫ. ഹാറൂൺ റഷീദ്, അഡ്വ. ഒ.വി. മുസ്തഫ, സഫീർ, സി.ടി.കെ. ഉസ്മാൻ കുട്ടി, സി.ടി.കെ. മഷൂദ്, കെ.എ. നൗഷർ, സി.കെ.പി. ജലീൽ, െഎറഫ്, ആസാദ് മാളിയേക്കൽ, രതീഷ്, കെ. പർവേഷ്, സി.ടി.കെ. ബുഹാരി അഫ്സൽ എന്നിവർ സംസാരിച്ചു. തലശ്ശേരി: തലശ്ശേരിയിലെ കെ.ആർ. ബിസ്കറ്റ് കമ്പനി ഉടമ കെ. പത്മനാഭ‍ൻെറ നിര്യാണത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെയും ബേക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം . ചൂര്യയി ചന്ദ്രൻ, പ്രദീപ് പ്രതിഭ, ശ്രീവാസ് വേലാണ്ടി, എം.പി. സുമേഷ്, എൻ.കെ. ഹരിദാസ്, പത്മനാഭൻ, എ.പി. രവീന്ദ്രൻ, എം. നൗഷാദ് എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര സെമിനാർ ഇന്ന് തലേശ്ശരി: േലാക അറബിഭാഷ ദിനാചരണത്തി‍ൻെറ ഭാഗമായി പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിൽ ബുധനാഴ്ച അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും. നൈജീരിയ യോബ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഭാഷ വിഭാഗം മേധാവി ഡോ. സഇൗദ് ഉദ്ഘാടനം നിർവഹിക്കും. പ്രഫ. പി.കെ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിക്കും. അറബിഭാഷ ദിനാചരണത്തി‍ൻെറ ഭാഗമായി നടക്കുന്ന പ്രദർശനം നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യും. ഡോ. മുസഫർ, പ്രഫ.എം. ഹുമയൂൺ കബീർ, പ്രഫ. പി.കെ. ഇസ്മായിൽ, പ്രഫ. പി.പി. ഷഫീഖ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ഖാദി എക്സിബിഷൻ തുടങ്ങി തലശ്ശേരി: കണ്ണൂർ സർവോദയ സംഘത്തി‍ൻെറ ഖാദിഗ്രാമ വ്യവസായ എക്സിബിഷൻ തലശ്ശേരി ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ മാജിദ അഷ്ഫാഖ്, അഡ്വ. വി. രത്നാകരൻ, പത്മജ രഘുനാഥ് എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി കെ.പി. വിജയമോഹനൻ സ്വാഗതവും പ്രസിഡൻറ് പി. പ്രസാദ് നന്ദിയും പറഞ്ഞു. വിവിധതരം ഖാദി, മസ്ലിൻ, സിൽക്ക്, പോളി വസ്ത്രം, ഷർട്ടിങ്, ദോത്തി, സാരി, ചുരിദാർ, റെഡീമെയ്ഡ്, ഉന്നക്കിടക്ക, തേൻ, എെള്ളണ്ണ, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ മേളയിലുണ്ടാകും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം ഗവ. റിബേറ്റും 30 ശതമാനം കിഴിവും അനുവദിക്കും. ജനുവരി 10 വരെ എക്സിബിഷൻ ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.