തലശ്ശേരി: എട്ട് ലിറ്റർ നാടൻ ചാരായം വിൽപനക്കായി കൈവശം വെച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തോലമ്പ്ര മുണ്ടയോട്ടെ അനിൽ കുമാറിനെയാണ് (33) അഡീഷനൽ അസി. സെഷൻസ് കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവ് അനുഭവിക്കണം. 2012 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം. അന്ന് വൈകീട്ട് അഞ്ചരക്ക് തോലമ്പ്ര കൊഞ്ചൻകുണ്ടിൽ കരിപ്പായി അനന്തൻ എന്നയാളുടെ ഉടമസ്ഥതയിലുളള തോട്ടത്തിൽ കന്നാസിൽ സൂക്ഷിച്ച ചാരായം മാലൂർ പൊലീസാണ് പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രീതി പറമ്പത്ത് ഹാജരായി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ റാലി കല്ലിക്കണ്ടി: ഭരണഘടനയെ നോക്കുകുത്തിയാക്കി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമത്തിനെതിരെ കല്ലിക്കണ്ടി എൻ.എ.എം കോളജ് യൂനിയൻെറ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കോളജ് യൂനിയൻ ചെയർമാൻ അബ്ദുല്ല താരീഖ്, ജനറൽ സെക്രട്ടറി മുഹമ്മദ് അൻസീർ, എ.കെ. ജൗഹർ, സി.പി. നുജൂം എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും റാലിയിൽ പങ്കെടുത്തു. കോളജിൽ നിന്ന് തുടങ്ങിയ റാലി കല്ലിക്കണ്ടി ടൗണിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.