മലബാർ കാൻസർ സെൻററിന് ബ്രണ്ണൻ മലയാള വിഭാഗത്തിെൻറ കൈത്താങ്ങ്

മലബാർ കാൻസർ സൻെററിന് ബ്രണ്ണൻ മലയാള വിഭാഗത്തിൻെറ കൈത്താങ്ങ് ധർമടം: ഗവ. ബ്രണ്ണൻ കോളജ് മലയാളവിഭാഗം 'എൻെറ പിറന്നാൾ മലബാർ കാൻസർ സൻെററിനൊപ്പം' എന്ന പദ്ധതിവഴി സമാഹരിച്ച 46,000 രൂപ കൈമാറി. മലബാർ കാൻസർ സൻെറർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം തുക ഏറ്റുവാങ്ങി. മലയാളവിഭാഗം മേധാവി ഡോ. ജിസാജോസ്, ഡോ. എൻ. രജനി, ഡോ. എം. ലിനീഷ്, മേഘ, ആതിര രാജ്, രസിത രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മലയാളവിഭാഗത്തിൽ കഴിഞ്ഞ ഒരുവർഷമായി നടക്കുന്ന പദ്ധതിയാണിത്. ബിരുദ-ബിരുദാനന്തര വിദ്യാർഥികളും ഗവേഷകരും അധ്യാപകരും പിറന്നാളാഘോഷങ്ങൾക്കായുള്ള ചെലവിൽനിന്ന് മാറ്റിവെക്കുന്ന തുക മലയാളവിഭാഗത്തിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. വരും വർഷങ്ങളിലും പദ്ധതി തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.