തലശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമിതി ആഹ്വാനംചെയ്ത ഹർത്താലിൽ തലശ്ശേരി നഗരത്തിൽ കടകേമ്പാളങ്ങൾ മുഴുവനായി അടഞ്ഞുകിടന്നു. ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളും ഒാേട്ടാകളും സർവിസ് നടത്തിയതിനാൽ വിദ്യാർഥികൾക്ക് പരീക്ഷക്കെത്താൻ തടസ്സമുണ്ടായില്ല. എം.ജി റോഡിലെ കോഫീഹൗസ് ഒഴിെകയുള്ള മുഴുവൻ േഹാട്ടലുകളും ഹർത്താലിന് അനുഭാവം പ്രകടിപ്പിച്ച് അടച്ചിട്ടു. ബസുകൾ ഒാടാത്തതിനാൽ സർക്കാർ ഒാഫിസുകളിലും സ്കൂളുകളിലും ഹാജർനില കുറഞ്ഞു. ഹർത്താലിൽ നഗരത്തിൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ നഗരത്തിൽ പ്രകടനം നടത്തി. ഹർത്താൽ വിജയിപ്പിച്ചതിന് അഭിവാദ്യമർപ്പിച്ച് ചൊവ്വാഴ്ച വൈകീട്ട് സംയുക്തസമിതിയും നഗരത്തിൽ പ്രകടനം നടത്തി. യു.കെ. സെയ്ദ്, അഡ്വ. കെ.സി. മുഹമ്മദ് ഷബീർ, പി.എം. അബ്ദുന്നാസിർ, സി.ടി. ഖാലിദ്, ഷമീർ കോമത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.