തളിപ്പറമ്പ്: നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തനിയെ കത്തിനശിച്ചു. മംഗലശ്ശേരിയിലെ കൊങ്ങാടന്‍ വീട്ടില്‍ ദേവസ്യയുടെ കെ.എല്‍ 59 കെ. 8556 ഹോണ്ട ഡിയോ സ്‌കൂട്ടറാണ് കത്തി നശിച്ചത്. ആശാരിപ്പണിക്കാരനായ ദേവസ്യ വെള്ളിയാഴ്ച തളിപ്പറമ്പ് ടൗണില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയതായിരുന്നു. രാത്രി ഏഴോടെ സ്‌കൂട്ടറുമായി വീട്ടിലേക്ക് തിരിച്ചുപോകവെ മാധവനഗറിലെ കടക്ക് മുന്നില്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നതിനിടയിലാണ് സ്‌കൂട്ടറിൻെറ സീറ്റിനടിയില്‍ നിന്ന് പുക ഉയര്‍ന്നത്. പെട്ടെന്ന് തീ ആളിപ്പടരുകയും ചെയ്തു. നാട്ടുകാര്‍ ശ്രമിച്ചിട്ട് തീയണക്കാന്‍ കഴിയാതിരുന്നതോടെ അഗ്നിശമനസേനയെ വിളിച്ചുവരുത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.