കണ്ണൂര്‍: പ്രമുഖ വാതരോഗ ചികിത്സാ കേന്ദ്രമായ ഡോ. ഷേണായിസ് കെയര്‍ കണ്ണൂരിലും. ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് താവക്കര ബൈപാസിലെ കോഡ്‌സ് മെഡികെയറില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ഡോ.പത്മജ രാഘവൻെറ നേതൃത്വത്തിലായിരിക്കും കണ്ണൂര്‍ സൻെററിൻെറ പ്രവര്‍ത്തനം. അവനവൻെറ പ്രതിരോധ ശക്തിയിലെ വ്യതിയാനം മൂലം ഉണ്ടാകുന്ന വാതരോഗമായ സ്‌ക്ലീറോഡെര്‍മ, രോഗപ്രതിരോധ ശേഷിയിലെ അപാകതമൂലം ഉണ്ടാകുന്നതും ചികിത്സയിലൂടെ പൂര്‍ണമായും വരുതിയിലാക്കാനാകുന്നതുമായ രോഗമായ ലൂപ്പസ്, സന്ധി വാതം, ആമവാതം, എസ്.എല്‍.ഇ, ഫൈബ്രോമയാള്‍ജിയ തുടങ്ങി എല്ലാവിധ വാതരോഗ ചികിത്സകള്‍ക്കുമുള്ള മലബാറിലെ ഏക സൻെററാണിത്. കൂടാതെ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ക്കായി മാത്രമുള്ള ലാബ്, വാതരോഗ മരുന്നുകള്‍ക്കായുള്ള ഫാര്‍മസി, ഫിസിയോതെറപ്പി ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങളും പുതിയ സൻെററില്‍ ഉണ്ടെന്ന് ആശുപത്രി സ്ഥാപകന്‍ ഡോ. പത്മനാഭ ഷേണായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.