beach GAMES uduma beach GAMES uduma 02 beach GAMES uduma 01 ഉദുമ മേഖല ബീച്ച് ഗെയിംസിൻെറ ഭാഗമായി നടക്കുന്ന ഫുട്ബാൾ മത്സരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു ഉദുമ: സംസ്ഥാന യുവജന കാര്യവകുപ്പ്, ജില്ല സ്പോർട്സ് കൗൺസിലിൻെറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉദുമ മേഖല ബീച്ച് ഗെയിംസ് ബേക്കലിൽ ആരംഭിച്ചു. ബേക്കൽ മിനി സ്റ്റേഡിയത്തിൽ ഗോൾഡ്ഹിൽ ഹദ്ദാദ് നഗർ, ബേക്കൽ ടൂറിസം ഓർഗനൈസേഷൻ സഹകരണത്തോടെ നടക്കുന്ന ഫുട്ബാൾ മത്സരം ജില്ല സ്പോർട്സ് കൗൺസൽ പ്രസിഡൻറ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ആസിഫ് അബ്ബാസ് അധ്യക്ഷത വഹിച്ചു. പള്ളം നാരായണൻ ഗെയിംസ് വിശദീകരണം നടത്തി. രവിവർമൻ, ഗഫൂർ ഷാഫി, ഖയ്യൂം കപ്പണ, ഷൗക്കത്ത് പൂച്ചക്കാട്, ടി.വി. മുരളീധരൻ, മൂസ പാലക്കുന്ന്, ചന്ദ്രൻ ആറങ്ങാടി എന്നിവർ സംസാരിച്ചു. സൈഫുദ്ദീൻ കളനാട് സ്വാഗതവും ടി. സുധാകരൻ നന്ദിയും പറഞ്ഞു. ഞായറാഴ്ച പള്ളിക്കര ബീച്ചിൽ വോളിബാൾ രാവിലെ ഒമ്പത് മണി മുതലും കബഡിയും കമ്പവലിയും ഉച്ച രണ്ട് മണി മുതലും നടക്കും. വൈകീട്ട് മൂന്നു മണിക്ക് കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദുമ മേഖല ഗെയിംസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമാപനസമ്മേളനം കലക്ടർ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.